കല്ലേലി കാവിൽ പത്താമുദയ ആദിത്യ പൊങ്കാല നടന്നു 

കോന്നി : സൂര്യ കിരണം നേരെ മേടം രാശിയില്‍ ജ്വലിച്ച ശുഭ മുഹൂര്‍ത്തത്തില്‍ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ആര്‍പ്പോ വിളികളോടെ ശംഖു നാദം മുഴക്കി പത്താമുദയത്തെ ആചാര അനുഷ്ടാനത്തോടെ ആദി ദ്രാവിഡ നാഗ ജനതയുടെ തിരുമുല്‍കാഴ്ചയുമായി വരവേറ്റു. ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ, പ്രമുഖ ജീവകാരുണ്യ പ്രവർത്തക ഡോ എം എസ് സുനിൽ എന്നിവർ പ്രശസ്തമായ കല്ലേലി ആദിത്യ പൊങ്കാല ഭദ്ര ദീപം തെളിയിച്ചു പൊങ്കാല നിവേദ്യം സമർപ്പിച്ച് ഉത്ഘാടനം ചെയ്തു. പത്താമുദയ മഹോത്സവത്തോട് അനുബന്ധിച്ച് മല ഉണര്‍ത്തല്‍, കാവ് ഉണര്‍ത്തല്‍,കാവ് ആചാര പ്രകാരം താംബൂല സമര്‍പ്പണം, 999 മലക്കൊടി ദര്‍ശനം , നാണയപ്പറ ,മഞ്ഞള്‍പ്പറ , നെല്‍പ്പറ ,അന്‍പൊലി , പത്താമുദയ വലിയ മലയ്ക്ക് കരിക്ക് പടേനി, വാനര ഊട്ട് ,മീനൂട്ട് , പ്രഭാത പൂജ , കല്ലേലി അമ്മൂമ്മ പൂജ ,…

Read More

കല്ലേലി കാവിൽ പത്താമുദയ ഉത്സവം ഇന്നു മുതൽ 23 വരെ

  ആദി-ദ്രാവിഡ നാഗ ഗോത്ര കലാരൂപങ്ങളുടെ ഊരുമുഴക്കത്തില്‍ കല്ലേലി കാവില്‍ പത്താമുദയ തിരു ഉത്സവം ഏപ്രില്‍ 14 മുതല്‍ 23 വരെ പത്തനംതിട്ട (കോന്നി ) : അനന്തകോടി സൂര്യ പ്രഭയെ സാക്ഷി നിര്‍ത്തി നാലുചുറ്റി കടല്‍ വാഴുന്ന ഹരി നാരായണ തമ്പുരാനെ ഉണര്‍ത്തിച്ച് കാവുകള്‍ക്കും കളരികള്‍ക്കും മലകള്‍ക്കും മലനടകള്‍ക്കും മൂല നാഥനായ ആദി ദ്രാവിഡ നാഗ ഗോത്ര ഊരാളി പരമ്പരകളുടെ പ്രതീകമായ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍റെ തിരു ഉത്സവത്തിന് ചരിത്ര പ്രസിദ്ധവും പുരാതനവുമായ കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് ഉണര്‍ന്നു . പത്തനംതിട്ട കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ (മൂലസ്ഥാനം ) പത്താമുദയ മഹോത്സവവും കല്ലേലി ആദിത്യ പൊങ്കാലയും ഏപ്രില്‍14 മുതല്‍ 23 വരെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് കാവ് ആചാര അനുഷ്ഠാനത്തോടെ നടക്കും . വിഷു ദിനമായ…

Read More