കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ കർക്കടക വാവ് ബലി തർപ്പണം:ജൂലൈ :24 ന്

ഗോത്ര സംസ്‌കൃതിയെ ഉണർത്തിച്ച് കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ കർക്കടക വാവ് ബലി തർപ്പണം പത്തനംതിട്ട (കോന്നി ): 999 മലകളെ വന്ദിച്ച് ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ നൂറ്റാണ്ടുകളായുള്ള വിശ്വാസ പ്രമാണങ്ങളെ താംബൂലത്തിൽ നിലനിർത്തി കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻകാവിൽ(മൂലസ്ഥാനം )കർക്കടക വാവ് ബലി,പിതൃ തർപ്പണം ,ആദ്യ ഉരു മണിയൻ പൂജ, പർണ്ണ ശാല പൂജ, 1001 കരിക്കിന്റെ പടേനി, 1001 മുറുക്കാൻ സമർപ്പണം വാവൂട്ട് എന്നിവ 24 ന് രാവിലെ 4 മണി മുതൽ നടക്കും. കര്‍ക്കടകവാവ് ബലിതര്‍പ്പണത്തിന്‍റെ ഒരുക്കങ്ങള്‍ കേന്ദ്ര കേരള സർക്കാരിന്റെ വിവിധ വകുപ്പുകളുടെ അനുമതിയോടെ കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലും സ്നാന ഘട്ടമായ അച്ചന്‍കോവില്‍ നദിക്കരയിലും നടക്കും . പ്രകൃതി സംരക്ഷണ പൂജയോടെ പർണ്ണ ശാലയില്‍ വാവ് ബലി പൂജകള്‍ക്ക് തുടക്കം കുറിക്കും. 24 ന് രാവിലെ…

Read More

കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ പത്താമുദയ മഹോത്സവം ഏപ്രിൽ 15 മുതൽ 24 വരെ :ആദിത്യ പൊങ്കാല ഏപ്രിൽ 24 ന്

  പത്തനംതിട്ട :കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ (മൂലസ്ഥാനം )പത്താമുദയ മഹോത്സവം ഏപ്രിൽ 15 മുതൽ 24 വരെ മല ആചാര അനുഷ്ടാനത്തോടെ നടക്കും ഏപ്രിൽ 15വിഷു ദിനത്തിൽ കാട്ട് വിഭവങ്ങൾ ചേർത്തുള്ള വിഷുക്കണി ദർശനത്തോടെ പത്ത് ദിന മഹോത്സവത്തിന് ആരംഭം കുറിയ്ക്കും .മല ഉണർത്തൽ കാവ് ഉണർത്തൽ കാവ് ആചാര അനുഷ്ടാനം താംബൂല സമർപ്പണം മലയ്ക്ക് കരിക്ക് പടേനി മഞ്ഞൾപ്പറ നാണയപ്പറ നെൽപ്പറ അടയ്ക്കാപ്പറ അവിൽപ്പറ മലർപ്പറ കുരുമുളക്പ്പറ അൻപൊലി നാളികേരപ്പറ അരിപ്പറ എന്നിവ 999 മലക്കൊടിയ്ക്ക് മുന്നിൽ സമർപ്പണം ചെയ്യും. ഏപ്രിൽ 15 ന് രാവിലെ 7 മണിയ്ക്ക് ഒന്നാം മഹോത്സവത്തിന് കോന്നി എം എൽ എ അഡ്വ കെ യു ജനീഷ് കുമാർ ഭദ്ര ദീപം തെളിയിക്കും.8.30 ന് വാനര ഊട്ട് മീനൂട്ട് ഉപ സ്വരൂപ പൂജകൾ പ്രഭാത പൂജ 9…

Read More

കല്ലേലി ഊരാളി അപ്പൂപ്പൻ കാവില്‍ നാളെ അക്ഷര പൂജ മഹോത്സവം

  കോന്നി   കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് (മൂലസ്ഥാനം ) അക്ഷര പൂജ മഹോത്സവം : രാവിലെ 4 മണിയ്ക്ക് മല ഉണർത്തൽ കാവ് ഉണർത്തൽ താംബൂല സമർപ്പണം, മലയ്ക്ക് കരിക്ക് പടേനി സമർപ്പണം, രാവിലെ 8.30 പ്രകൃതി സംരക്ഷണ പൂജകൾ 9 ന് പ്രഭാത പൂജ നമസ്കാരം, നിത്യ അന്നദാനം 11.30 ന് ഊട്ട് പൂജ വന്ദനം വൈകിട്ട് 5.30 മുതൽ അക്ഷര പൂജ മഹോത്സവം പൂജ വെയ്പ്പ്.6.30 ന് സന്ധ്യാ വന്ദനം

Read More

കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ ആയില്യം പൂജ സമർപ്പിച്ചു

  കോന്നി :മിഥുന മാസത്തിലെ ആയില്യത്തോട് അനുബന്ധിച്ച് കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )ആയില്യം പൂജ സമർപ്പിച്ചു. രാവിലെ 4 മണിയ്ക്ക് മല ഉണർത്തി കാവ് ഉണർത്തി ദ്രാവിഡ ആചാരത്തോടെ താംബൂല സമർപ്പണം നടത്തി . തുടര്‍ന്ന് വാനര ഊട്ട്, മീനൂട്ട് പ്രകൃതി സംരക്ഷണ പൂജ, പ്രകൃതി വന്ദനത്തോടെ പ്രഭാത പൂജ നിത്യ അന്നദാനം നടന്നു . രാവിലെ പത്ത് മണി മുതൽ നാഗാരാധനയുടെ ഭാഗമായി അഷ്ട നാഗങ്ങളായ ശേഷ നാഗം, വാസുകി, തക്ഷകൻ, കാർക്കോടകൻ, ശംഘപാലകൻ, ഗുളികൻ, പത്മൻ, മഹാപത്മൻ എന്നിവർക്ക് നാഗ പൂജയും തുടര്‍ന്ന് നാഗ പാട്ട് സമർപ്പിച്ച ശേഷം നാഗ രാജനും നാഗ യക്ഷി അമ്മയ്ക്കുംനൂറും പാലും മഞ്ഞൾ നീരാട്ട് കരിക്ക് അഭിഷേകം സമര്‍പ്പിച്ചു . ഊട്ട് പൂജയും സന്ധ്യാ വന്ദനം ദീപാരാധന ദീപ കാഴ്ച എന്നിവ നടന്നു .പൂജകള്‍ക്ക് വിനീത്…

Read More