konnivartha.com: കോന്നി വനം ഡിവിഷനിലെ കല്ലേലിതോട്ടം വാര്‍ഡില്‍ ഹാരിസന് മലയാളം കമ്പനിയുടെ കൈവശം ഉള്ള സ്ഥലങ്ങളില്‍ പാട്ട വ്യവസ്ഥയില്‍ കൃഷി ചെയ്ത കൈതതോട്ടത്തില്‍ ഒൻപത് കാട്ടാനകള്‍ ആണ് സഞ്ചാരം . അത് കൂടാതെ ഒറ്റയാന് കാട് വിട്ടു ഇവിടെ കൂടിയിട്ട് ഒരു വര്‍ഷം കഴിഞ്ഞു . കൊക്കാതോട് കല്ലേലി കോന്നി റോഡിലൂടെ പോകുന്ന ആളുകള്‍ നിത്യവും കാട്ടാനകളെ കാണുന്നു . രാത്രിയില്‍ ഇറങ്ങുന്ന കാട്ടാനകള്‍ രാവിലെ ആണ് കാട്ടിലേക്ക് മടങ്ങുന്നത് . വന മേഖലയോട് ചേര്‍ന്ന സ്ഥലങ്ങളില്‍ വ്യാപകമായി കൈതകൃഷി തുടങ്ങിയതോടെ ആണ് കാട്ടാനകള്‍ ഇവിടം കേന്ദ്രീകരിച്ചു നില്‍ക്കുന്നത് . പഴുത്ത കൈതച്ചക്കയുടെ മണം പിടിച്ചു ആണ് കാട്ടാനകള്‍ എത്തുന്നത് . കൈതക്കാട്ടില്‍ കയറുന്ന കാട്ടാനകള്‍ കൈതയുടെ അകത്തെ തളില്‍ ഇലകളാണ് തിന്നുന്നത് .ഇതിനു നല്ല മധുരം ആണ് ഉള്ളത് . തോട്ടം മേഖലയായ കല്ലേലി…
Read More