konnivartha.com: കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ശമ്പളം തടഞ്ഞുവെയ്ക്കാൻ ഓംബുഡ്സ്മാൻ ഉത്തരവ്. കലഞ്ഞൂർ ഗ്രാമ പഞ്ചായത്തിലെ ക്രമക്കേടുകൾക്കും, കെടുകാര്യസ്ഥതയ്ക്കുമെതിരെ യു.ഡി.എഫും ബി ജെ പിയും നൽകിയ പരാതിയിലാണ് നടപടി. 2023-2024 സാമ്പത്തിക വർഷത്തെ മെയ്ൻറൻസ് ഗ്രാൻറ് വാർഡുകളിൽ അനുവദിച്ചതിൽ വിവേചനമുള്ളതായി ആരോപണം ഉയർന്നിരുന്നു. എൽ.ഡി.എഫ് അംഗങ്ങളുടെ വാർഡുകളിൽ കൂടുതൽ തുക അനുവദിക്കുകയും, യു.ഡി.എഫ് അംഗങ്ങളുടെ വാർഡുകളെ അവഗണിക്കുകയും ചെയ്യുന്നതായും, ഗ്രാമ പഞ്ചായത്തിലെ മറ്റ് പദ്ധതികളിലെ ക്രമക്കേടും, അനാസ്ഥയും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ അംഗങ്ങൾ സംയുക്തമായി നൽകിയ പരാതിയിൽ ഓംബുഡ്സ്മാൻ വാദം കേൾക്കുകയും മിനിട്സുകളിലടക്കം ക്രമക്കേടുകൾ നടന്നതായി നിരീക്ഷിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ശമ്പളം തടഞ്ഞുവയ്ക്കാൻ ജോയിന്‍ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുള്ളത്
Read Moreടാഗ്: കലഞ്ഞൂർ പഞ്ചായത്ത് സെക്രട്ടറിയെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്യണം : ശാസ്ത്ര സാഹിത്യ പരിഷത്ത്
കലഞ്ഞൂർ പഞ്ചായത്ത് സെക്രട്ടറിയെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്യണം : ശാസ്ത്ര സാഹിത്യ പരിഷത്ത്
konnivartha.com : കലഞ്ഞൂർ ഗ്രാമ പഞ്ചായത്തിലെ കൂടൽ ഇഞ്ചപ്പാറയിൽ അനുവദിച്ച പാറമടയുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതിനും, പഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനം ലംഘിച്ച സെക്രട്ടറിയെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്യുന്നതിനും ഗ്രാമ പഞ്ചായത്ത് ഭരണസമിതി അടിയന്തിര തീരുമാനമെടുക്കണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത് കോന്നി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സായാഹ്ന ധർണ്ണയിൽ സംഘടന ആവശ്യപ്പെട്ടു. പാറഖനനവുമായി ബന്ധപ്പെട്ട പത്തോളം വലിയ സ്ഥാപനങ്ങൾ പ്രവർത്തിച്ചു വരുന്ന കലഞ്ഞൂർ ഭൂപ്രദേശത്തിന് ഇവ വഹിക്കാനുള്ള ശേഷിയുണ്ടോയെന്നും, ഇവിടെ പ്രവർത്തിക്കുന്ന യൂണിറ്റുകൾ മൂലമുണ്ടാകുന്ന പാരിസ്ഥിതിക ആരോഗ്യപ്രശ്നങ്ങളെ സംബന്ധിച്ച് ശാസ്ത്രീയപഠനം നടത്തണമെന്നും ധർണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് ഡോ.കെ.പി.കൃഷ്ണൻകുട്ടി ആവശ്യപ്പെട്ടു.മേഖല പ്രസിഡന്റ് സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ചു. വി.എൻ.അനിൽ,വർഗീസ് മാത്യു, അനിൽഇലവുന്താനം, കോശി സാമുവേൽ, രാജലക്ഷ്മിടീച്ചർ, എൻ.എസ്.രാജേന്ദ്രകുമാർ, രഞ്ജിത്ത് വാസുദേവൻ, എസ്.സുരേന്ദ്രൻനായർ, റ്റി.ഡി.വിജയൻ, ബോസ് കൂടൽ, എസ്.കൃഷ്ണകുമാർ , എൻ.എസ്.മുരളി മോഹൻ, ലൈജു…
Read More