konnivartha.com/ തിരുവനന്തപുരം : തണ്ണിത്തോട് ഗ്രാമ പഞ്ചായത്ത് നേതൃത്വത്തില്‍ ജീവനക്കാർക്ക് താമസിക്കാനുള്ള അടിസ്ഥാന സൗകര്യം ഒരുക്കുന്ന മുറക്ക് കരിമാൻതോട് സ്റ്റേ ബസ് സർവീസ് പരിഗണിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ സഭയിൽ അറിയിച്ചു. അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ കോന്നി കെ എസ് ആർ ടി ബസ് സ്റ്റേഷൻ നിർമ്മാണ പൂർത്തികരണവും മലയോര മേഖലയിൽ ബസ് സർവീസുകൾ ആരംഭിക്കുന്നതിനും നിലച്ചു പോയ സർവീസുകൾ പുന:ആരംഭിക്കുന്നത് സംബന്ധിച്ചും നിയമ സഭയിൽ ഉന്നയിച്ച സബ് മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. കെ എസ് ആര് ടി സി കോന്നി ബസ് സ്റ്റേഷൻ നിർമ്മാണം വേഗത്തിൽ പുരോഗമിക്കുകയാണ്. കെട്ടിട നിർമ്മാണം, യാർഡ് കോൺക്രീറ്റ്, യാർഡ് ടാറിങ്, ഡ്രയിനെജ്, അമിനിറ്റി സെന്റർ, പൊക്ക വിളക്കുകൾ എന്നീ പ്രവർത്തികൾക്കായി എം…
Read More