കരടു വോട്ടര്‍ പട്ടിക നവംബര്‍ ഒമ്പതിന്; അന്തിമ വോട്ടര്‍ പട്ടിക 2023 ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കും

konnivartha.com : കരടു വോട്ടര്‍ പട്ടിക നവംബര്‍ ഒമ്പതിന് പ്രസിദ്ധീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍, ആധാര്‍ ലിങ്കിംഗ് എന്നിവ സംബന്ധിച്ച് എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാരുടേയും അസിസ്റ്റന്റ് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാരുടെയും യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍.   പോളിംഗ് സ്റ്റേഷനുകളുടെ പുന:ക്രമീകരണം ഒക്ടോബര്‍ 24 വരെ ആയിരിക്കും. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍ വോട്ടര്‍ പട്ടിക സംബന്ധിച്ചആക്ഷേപങ്ങളും പരാതികളും നവംബര്‍ ഒന്‍പതു മുതല്‍ ഡിസംബര്‍ എട്ടുവരെ അറിയിക്കാം. ആക്ഷേപങ്ങളും പരാതികളും തീര്‍പ്പാക്കല്‍ ഡിസംബര്‍ 26 ന് നടക്കും. അന്തിമ വോട്ടര്‍ പട്ടിക 2023 ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കും.   1500ന് മുകളില്‍ വോട്ടര്‍മാര്‍ ഉള്ള എല്ലാ പോളിംഗ് സ്റ്റേഷനുകളും പുന:ക്രമീകരിക്കും. പോളിംഗ് ബൂത്തുകളുടെ സ്ഥലമോ, കെട്ടിടമോ വളരെയകലെയാണെങ്കില്‍ ആ…

Read More