കയര്‍ ഭൂവസ്ത്ര സെമിനാര്‍ നടത്തി; നാരങ്ങാനം,ചെന്നീര്‍ക്കര ഗ്രാമ പഞ്ചായത്തുകളെ അനുമോദിച്ചു konnivartha.com : കയര്‍ വികസന വകുപ്പിന്റെയും തദ്ദേശ സ്വയം ഭരണ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ഏകദിന സെമിനാര്‍ നടത്തി. ഇലന്തൂര്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടത്തിയ സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. ഇലന്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാത്യു അധ്യക്ഷത വഹിച്ചു. 2021-22 വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ കയര്‍ ഭൂവസ്ത്രം വിരിച്ച നാരങ്ങാനം, ചെന്നീര്‍ക്കര ഗ്രാമ പഞ്ചായത്തുകളെ സെമിനാറില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അനുമോദിച്ചു. തൊഴിലുറപ്പും കയര്‍ ഭൂവസ്ത്ര സംയോജിത പദ്ധതിയും സാദ്ധ്യതകളും എന്ന വിഷയത്തില്‍ ഇലന്തൂര്‍ ജോയിന്റ് ബിഡിഒ ജെ. ഗിരിജ സംസാരിച്ചു. കയര്‍ കോര്പ്പറേഷന് പ്രതിനിധി അനൂബ് അബ്ബാസ് കയര്‍ ഭൂവസ്ത്ര വിതാനം സാങ്കേതിക വശങ്ങള് അവതരിപ്പിച്ചു. ചെറുകോല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്.…
Read More