കൈകൾ കഴുകാതെ ഒരിക്കലും മുഖം, മൂക്ക്, വായ്, കണ്ണ് എന്നിവ സ്പർശിക്കരുത്

  ഇടയ്ക്കിടയ്ക്ക് കൈ കഴുകാൻ ഓർമ്മിക്കുക: മന്ത്രി വീണാ ജോർജ് ഇടയ്ക്കിടയ്ക്ക് ഫലപ്രദമായി കൈ കഴുകാൻ എല്ലാവരും ഓർമ്മിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. നമ്മളിപ്പോഴും കോവിഡിന്റെ പിടിയിൽ നിന്നും പൂർണമായി മുക്തരല്ല. കോവിഡ് പ്രതിരോധത്തിന്റെ വലിയ പാഠങ്ങളാണ് മാസ്‌ക് ധരിക്കുക, സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് കൈ കഴുകുക, സാമൂഹിക അകലം പാലിക്കുക എന്നിവ. ഫലപ്രദമായി കൈ കഴുകുന്നതിലൂടെ കോവിഡിനെപ്പോലെ പല പകർച്ച വ്യാധികളിൽ നിന്നും നമുക്ക് സംരക്ഷണം ലഭിക്കും. ലോക കൈകഴുകൽ ദിനത്തിന്റെ ഭാഗമായി എല്ലാവരും ഫലപ്രദമായി കൈകഴുകുന്നത് അറിഞ്ഞിരിക്കണം. സ്‌കൂളുകൾ കൂടി തുറക്കാൻ പോകുന്ന ഈ ഘട്ടത്തിൽ എല്ലാവരും ഫലപ്രദമായി കൈ കഴുകുന്നതിനെപ്പറ്റി മനസിലാക്കണം. കുട്ടികളെ ചെറിയ പ്രായം മുതൽ ഫലപ്രദമായി കൈകഴുകുന്ന വിധം പഠിപ്പിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു. വെള്ളം കൊണ്ട് മാത്രം കഴുകിയാൽ കൈകൾ ശുദ്ധമാകുകയില്ല. അതിനാൽ സോപ്പ് കൊണ്ട് കൈ കഴുകുന്നതാണ്…

Read More