ഓർമ്മകൾക്ക് മധുരമേകി ഓർമ്മക്കൂട്ടം

  konnivartha.com: 23 വർഷങ്ങൾക്കു ശേഷം അതെ രീതിയിൽ, അതെ സ്റ്റാഫ്‌ റൂം വീണ്ടും തയ്യാറാക്കി തങ്ങളുടെ അധ്യാപകർക്ക് സമ്മാനം നൽകി 1999-2000 ബാച്ച് വിദ്യാർത്ഥികൾ. കലഞ്ഞൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ആണ് കഴിഞ്ഞ ദിവസം അദ്ധ്യാപകർക്കു വേറിട്ട അനുഭവം ലഭിച്ചത്.   രാവിലെ 9:30 ന് എത്തിചേർന്ന അദ്ധ്യാപകരെ സന്തോഷത്തോടെ സ്റ്റാഫ്‌ റൂമിലേക്ക്‌ സ്വീകരിച്ച് ഇരുത്തി.2000 വർഷത്തിൽ അദ്ധ്യാപകർ ഇരുന്ന അതെ സ്ഥലത്ത് തന്നെ അവരുടെ ഇരിപ്പിടം ഓർത്ത് വച്ച് ക്രമീകരിച്ചു ഈ ഓർമ്മക്കൂട്ടത്തിന്റെ സംഘാടകർ. ഒരു മണിക്കൂർ തങ്ങളുടെ അദ്ധ്യാപകർക്ക് സംസാരിക്കുവാൻ അവിടെ വേദി ഒരുക്കി തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ വേദിയിലേക്ക് ആനയിച്ചു.   കടന്നു വരുന്ന വഴിത്താരകളിൽ വിദ്യാർദ്ഥികൾ പുഷ്പവൃഷ്ടി നടത്തി വേദിയിലേക്ക് ആനയിച്ചു. തുടർന്ന് ഈശ്വര പ്രാർത്ഥനയും, പ്രതിജ്ഞയും ചൊല്ലി എല്ലാ നിർദേശങ്ങളും പാലിച്ചു ഗുരുക്കന്മാരെ ആദരിക്കുന്ന ചടങ്ങിലേക്ക്…

Read More