ഓമല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ പൊതുജനാരോഗ്യ വിഭാഗം കെട്ടിടം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്സണ് വിളവിനാല്‍ അധ്യക്ഷനായി. എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും 40 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്. കുട്ടികളുടെയും ഗര്‍ഭിണികളുടെയും പ്രതിരോധ കുത്തിവയ്പ്പ്, ഫീല്‍ഡ്തല പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനുള്ള വിഭാഗം, പാലിയേറ്റീവ് കെയര്‍ യൂണിറ്റ് എന്നിവയാണ് പുതിയ കെട്ടിടത്തിലുള്ളത്. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി, ജില്ലാ പഞ്ചായത്തംഗങ്ങളായ ഓമല്ലൂര്‍ ശങ്കരന്, റോബിന് പീറ്റര്‍, സ്മിത സുരേഷ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എസ് ശ്രീകുമാര്‍, ആര്‍ദ്രം ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. അംജിത്ത് രാജീവന്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മിനി ആര് വര്‍ഗീസ്, പി സുജാത, സുരേഷ് ഓലത്തുണ്ടില്‍,…
Read More