konnivartha.com : ഹെര്‍ണിയ ഓപ്പറേഷനായി എത്തിയ രോഗിയുടെ ബന്ധുവില്‍ നിന്നും 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ നെ വിജിലന്‍സ് സംഘം പിടികൂടി. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ സര്ജന് മുണ്ടക്കയം സ്വദേശി ഡോ. സുജിത്കുമാറിനെയാണ് വിജിലന്‍സ് എസ്.പി വി.ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് ഇദ്ദേഹത്തിന്റെ വസതിയ്ക്കു സമീപത്തെ കണ്‍സള്‍ട്ടിങ് മുറിയില്‍ നിന്നും വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്.സ്വാതന്ത്ര്യദിനത്തിലാണ് ഹെര്‍ണിയ ഓപ്പറേഷനായി മുണ്ടക്കയം സ്വദേശി ഡോക്ടറുടെ വീട്ടില്‍ എത്തിയത്. ഇവിടെ വച്ച് 2000 രൂപ ഡോക്ടര്‍ കൈക്കൂലിയായി കൈപ്പറ്റി. തുടര്‍ന്ന് 20 ന് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ വച്ച് ശസ്ത്രക്രിയ നടത്തി. ഇതിനു ശേഷം ഡോക്ടര്‍ നിരന്തരം കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് രോഗിയുടെ മകന് വിജിലന്‍സ് എസ്.പി വിജി വിനോദ് കുമാറിന് പരാതി നല്‍കിയത്. ഈ…
Read More