ഓട അടഞ്ഞു :കോന്നിയില്‍ കിണറുകളില്‍ മലിന ജലം നിറഞ്ഞു

  konnivartha.com; കോന്നി പുതിയ കെ എസ് ആര്‍ ടി സി ബസ്സ്‌ സ്റ്റാൻഡിന്‍റെ പിറകില്‍ ഉള്ള മയൂര്‍ ഏലായുടെ തോട്ടിലെ സംരക്ഷണ ഭിത്തിയുടെ സമീപം ഓട അടഞ്ഞു . മലിന ജലം സമീപ പറമ്പുകളിലും വീടുകളിലെ കിണറുകളിലും നിറഞ്ഞു . കുടിവെള്ളം മുടങ്ങിയ അവസ്ഥയില്‍ ആണ് . മയൂര്‍ വയല്‍ നികത്തി ആണ് കോന്നിയിലെ പുതിയ കെ എസ് ആര്‍ ടി സിയ്ക്ക് വേണ്ടി സ്ഥലം കണ്ടെത്തിയത് . മണ്ണ് ഇട്ടു നികത്തുന്നതിനു മുന്നേ മയൂര്‍ തോട്ടില്‍ സംരക്ഷണ ഭിത്തി കെട്ടിയിരുന്നു . ഈ സംരക്ഷണ ഭിത്തിയുടെ ചില ഭാഗങ്ങള്‍ അടഞ്ഞു . മലിന ജലം ഒഴുകി പോകുവാന്‍ സാധിക്കുന്നില്ല . സമീപത്തെ വീടുകളിലേക്ക് ആണ് ഇപ്പോള്‍ മലിന ജലം ഒഴുകി എത്തുന്നത്‌ . കിണറുകളില്‍ മലിന ജലം നിറഞ്ഞതായി വീട്ടുകാര്‍ പറഞ്ഞു .  …

Read More