konnivartha.com / പത്തനംതിട്ട : ലഹരിവസ്തുക്കളുടെ കടത്ത്, സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നവർക്കെതിരെ ജില്ലയിൽ പോലീസ് നടപടി ശക്തമായി തുടരുന്നു. ഈ ആഴ്ചയിലെ രണ്ടാമത്തെ കഞ്ചാവ് വേട്ടയിൽ ജില്ലാ ആന്റി നർകോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് ( ഡാൻസാഫ് ) സംഘവും വെച്ചൂച്ചിറ പോലീസും ചേർന്ന് കൂത്താട്ടുകുളം കാക്കാനാട്ടുപടിയിൽ നിന്നും ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുവന്ന 3 കിലോയോളം കഞ്ചാവ് പിടികൂടി. വധശ്രമ കേസിലെ പ്രതിയുൾപ്പെടെ രണ്ടുപേർ പിടിയിൽ . കോട്ടയം മണിമല മൂക്കട ആലയംകവല പുളിക്കൽ വീട്ടിൽ രാഘവന്റെ മകൻ ബിജുമോൻ (37), കോട്ടയം മണിമല ആലയംകവല കിഴക്കേ പുറത്തു കുടിയിൽ കുഞ്ഞപ്പന്റെ മകൻ സാബു (50) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൂത്താട്ടുകുളം ഭാഗത്തുനിനും മടന്തമൺ ഭാഗത്തേക്ക് പോകുകയായിരുന്ന ഇവരെ കാക്കാനാട്ടുപടിയിൽ വച്ച് 12 മണിയോടെയാണ് പിടികൂടിയത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും…
Read More