konnivartha.com: ഫെബ്രുവരി 11 മുതല്‍ 18 വരെ നടക്കുന്ന മാരാമണ്‍ കണ്‍വന്‍ഷനുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കണ്‍വന്‍ഷനുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മാരാമണ്‍ മാര്‍ത്തോമാ റിട്രീറ്റ് സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കണ്‍വന്‍ഷനു മുന്നോടിയായുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ നടന്നു വരുന്നു. സംഘാടക സമിതിയുടെ മേല്‍നോട്ടത്തില്‍ കണ്വന്ഷന് നഗറില്‍ പൂര്‍ണമായി സിസിടിവി സ്ഥാപിച്ചിട്ടുട്ടുണ്ട്. ക്രമീകരണങ്ങളും സുരക്ഷാസന്നാഹങ്ങളും പോലീസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പ്രത്യേക സംഘം നേരിട്ടു പരിശോധിച്ച് ഉറപ്പു വരുത്തും. ക്രമാസമാധാനപാലനം, സുരക്ഷ, പാര്‍ക്കിംഗ്, ഗതാഗതം എന്നിവ സംബന്ധിച്ച ക്രമീകരങ്ങള്‍ പോലീസ് വകുപ്പ് സജ്ജമാക്കും. കോഴഞ്ചേരിയിലും നെടുംപ്രയാറിലും കണ്ട്രോള് റൂം സജ്ജമാണ്. അത്യാഹിതങ്ങള്‍ ഒഴിവാക്കുന്നതിന് തീര്‍ത്ഥാടകരും പൊതുജനങ്ങളും സമീപമുള്ള ആറ്റുതീരങ്ങളിലും ജലാശയങ്ങളിലും ഇറങ്ങുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ഇത്തരം മേഖലകളില്‍ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കണ്വന്ഷന് നഗറില്‍ ആംബുലന്‍സ് സൗകര്യത്തോട്…
Read More