ഐ.പി.എല്‍ ക്രിക്കറ്റ് 2025: മത്സരക്രമം പ്രഖ്യാപിച്ചു

ഐ.പി.എല്‍ ക്രിക്കറ്റ് മത്സരങ്ങളുടെ ഫിക്സ്ചർ ഔദ്യോ​ഗികമായി പുറത്തുവിട്ടു.ഒരുമാസം നീണ്ടുനിൽക്കുന്ന ചാമ്പ്യൻഷിപ്പിലെ ആദ്യമത്സരം മാർച്ച് 22-ന് കൊൽക്കത്ത ഈഡൻ ​ഗാർഡൻസിൽ നടക്കും. നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവുമാണ് ഉദ്ഘാടനമത്സരത്തിൽ ഏറ്റുമുട്ടുക.13 വേദികളിലായി 74 മത്സരങ്ങൾ നടക്കും. 10 ടീമുകളെ പ്രതിനിധീകരിക്കുന്ന ന​ഗരങ്ങൾക്ക് പുറമേ വിശാഖപട്ടണം, ​ഗുവാഹാട്ടി, ധർമശാല, എന്നിവിടങ്ങളിലും മത്സരങ്ങൾ നടക്കും. രണ്ടാം ദിവസം ചെന്നൈയിൽ നടക്കുന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് മുംബൈ ഇന്ത്യൻസിനെ നേരിടും. കഴിഞ്ഞവർഷത്തെ ഫൈനലിസ്റ്റുകളായ സൺറൈസേഴ്സ് ഹൈദരാബാദിന്റെ എതിരാളികൾ രാജസ്ഥാൻ റോയൽസാണ്. മാർച്ച് 23-ന് ഹൈദരാബാദിൽവെച്ചാണ് മത്സരം. മേയ് 25-നാണ് ഫൈനൽ.മെയ് 18 നാണ് ലീഗ് ഘട്ടം അവസാനിക്കുക. പ്ലേഓഫുകൾ ഹൈദരാബാദിലും കൊൽക്കത്തയിലുമായി നടക്കും. ക്വാളിഫയർ 1 ഉം എലിമിനേറ്ററും ഹൈദരാബാദിലും ക്വാളിഫയർ 2 ഉം ഫൈനലും കൊൽക്കത്തയിലും നടക്കും. IPL 2025 Full Schedule Announcement,…

Read More