konnivartha.com: ഏഷ്യയിലുടനീളമുള്ള സ്ട്രോക്ക് ട്രെയിനികൾക്കായുള്ള അന്താരാഷ്ട്ര പഠനപദ്ധതിയായ ഏഷ്യൻ സ്ട്രോക്ക് സമ്മർ സ്കൂൾ, നാളെ മുതൽ ഈ മാസം 14 വരെ (2024 ജൂലൈ 11 മുതൽ 14 വരെ) തിരുവനന്തപുരത്ത് നടക്കും. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിലെ തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി സ്വിറ്റ്സർലൻഡിലെ ബേൺ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ ആക്കുളം ‘ഓ ബൈ താമര’യിലാണ് കോഴ്സ് സംഘടിപ്പിക്കുന്നത്. ശ്രീ ചിത്രയിലെ കോംപ്രിഹെൻസീവ് സ്ട്രോക്ക് കെയർ പ്രോഗ്രാമും, ഇമേജിംഗ് സയൻസസ് ആൻഡ് ഇൻറ്റർവെൻഷണൽ റേഡിയോളജി വകുപ്പുമാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്. കഴിഞ്ഞ 10 വർഷമായി യൂറോപ്പിൽ നടത്തിവരുന്ന സ്ട്രോക്ക് വിൻറ്റർ സ്കൂളിന് സമാനമായി ഇന്ത്യയിൽ നടക്കുന്ന ഏഷ്യൻ സ്ട്രോക്ക് സമ്മർ സ്കൂളിൻറ്റെ രണ്ടാം പതിപ്പാണിത്. അക്യൂട്ട് ഇമിക് സ്ട്രോക്കിൻറ്റെ ഇൻറ്റർ ഡിസിപ്ലിനറി മാനേജ്മെൻറ്റ് മെച്ചപ്പെടുത്തുന്നതിനായി യുവ ന്യൂറോളജിസ്റ്റുകളും…
Read More