ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സജ്ജം: കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ കോന്നി വാര്‍ത്ത : (konnivartha.com )ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സര്‍ക്കാര്‍ സംവിധാനം സജ്ജമാണെന്ന് അഡ്വ.കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എ പറഞ്ഞു. പേമാരിയും, വെള്ളപ്പൊക്കവും സൃഷ്ടിച്ച ദുരിതങ്ങള്‍ വിലയിരുത്താന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗവും ചേര്‍ന്നു. 2018 ന്റെ അവസ്ഥയ്ക്ക് സമാനമായ നിലയിലാണ് അച്ചന്‍കോവില്‍ ആറ്റില്‍ ജലനിരപ്പ് ഉയരുന്നത്. നിര്‍ത്താതെ പെയ്യുന്ന മഴ സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ്. ഏത് പ്രതിസന്ധിയേയും നേരിടാന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളും ജനപ്രതിനിധികളും കൂട്ടായ പ്രവര്‍ത്തനം നടത്തണമെന്നും എം.എല്‍.എ പറഞ്ഞു. നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ യോഗം വിലയിരുത്തി. കലഞ്ഞൂര്‍ പഞ്ചായത്ത്, വില്ലേജ് ഓഫീസുകളില്‍ വെള്ളം കയറി. കമ്പ്യൂട്ടറുകള്‍ക്കും ഫയലുകള്‍ക്കും മറ്റ് ഉപകരണങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. പോലീസും ഫയര്‍ഫോഴ്സും ജനപ്രതിനിധികളും രംഗത്തിറങ്ങി പ്രവര്‍ത്തനങ്ങള്‍ നടത്തി. കലഞ്ഞൂര്‍ ഇടത്തറ സെന്റ്…
Read More