ചലച്ചിത്ര നിർമ്മാതാക്കൾക്ക് സഹകരിക്കാനും ലോകസിനിമയിലെ ഏറ്റവും മികച്ച അനുഭവങ്ങൾ ആസ്വദിക്കാനും ചലച്ചിത്ര മേള അവസരങ്ങൾ നൽകുന്നു: കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അനുരാഗ് ഠാക്കൂർ മുംബൈ : 2023 ജനുവരി 28 ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) ചലച്ചിത്രമേളയ്ക്ക് മുംബൈയിൽ തുടക്കമായി. താരനിബിഡമായ ഉദ്ഘാടന ചടങ്ങിൽ രാജ്യത്തിന്റെ വൈവിധ്യത്തെ ഉയർത്തിക്കാട്ടുന്ന വർണ്ണാഭമായ സാംസ്‌കാരിക പരിപാടിയും നടന്നു. ഇന്ത്യയിലെയും എസ്‌സിഒ രാജ്യങ്ങളിലെയും സിനിമാ രംഗത്തെ പ്രശസ്തരായ വ്യക്തിത്വങ്ങൾ പങ്കെടുത്ത ചടങ്ങിൽ, കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അനുരാഗ് ഠാക്കൂറും സാംസ്‌കാരിക സഹമന്ത്രി ശ്രീമതി മീനാക്ഷി ലേഖിയും ചേർന്ന് മേള ഉദ്ഘാടനം ചെയ്തു ലോക സിനിമയിലെ ഏറ്റവും മികച്ച അനുഭവങ്ങളെ ആസ്വദിക്കുന്നതിനും ബന്ധിപ്പിക്കുന്നതിനും ഉള്ള അതുല്യമായ അവസരങ്ങളും അവിശ്വസനീയമായ സാധ്യതകളും ചലച്ചിത്ര നിർമ്മാതാക്കൾക്ക് എസ്‌സിഒ ചലച്ചിത്രമേള സമ്മാനിക്കുന്നതായി സ്വാഗത പ്രസംഗം നടത്തിക്കൊണ്ട് ശ്രീ…
Read More