സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളെല്ലാം ഭിന്നശേഷി സൗഹാര്‍ദപരമാക്കണമെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്കുള്ള അവകാശ നിയമത്തിലെ വ്യവസ്ഥകള്‍ സംബന്ധിച്ച് ജില്ലാ സാമൂഹ്യ നീതി വകുപ്പും സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റിന്റെ നേതൃത്വത്തില്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ സഹകരണത്തോടെയും സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്ലാസിന്റെ സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നമ്മുടെ സമൂഹത്തില്‍ ബഹുഭൂരിപക്ഷം വരുന്ന ഭിന്ന ശേഷിക്കാരും അരിക്വല്‍കൃത ജീവിതം നയിക്കുന്നവരാണ്. അവരെ കൂടി സ്വയം പര്യാപ്തവും, സ്വച്ഛന്ദവും, സ്വതന്ത്രവും ആത്മവിശ്വാസം നിറഞ്ഞതുമായ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയാല്‍ മാത്രമേ ഒരു ജനാധിപത്യ സംവിധാനം പൂര്‍ണമാകു. ഈ ഒരു കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഭിന്നശേഷിക്കാര്‍ക്കായുള്ള അവകാശ നിയമം 2016 രൂപീകൃതമായിട്ടുളളത്. കേരളത്തെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹാര്‍ദ…
Read More