എല്ലാ ജനപ്രതിനിധികളും കരുതല്‍ ശുചീകരണത്തില്‍ പങ്കാളികളാകണം

എല്ലാ ജനപ്രതിനിധികളും കരുതല്‍ ശുചീകരണത്തില്‍ പങ്കാളികളാകണം കരുതല്‍ ശുചീകരണം ജൂണ്‍ 4, 5, 6 തീയതികളില്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : ജൂണ്‍ നാല്, അഞ്ച്, ആറ് തീയതികളില്‍ പത്തനംതിട്ട ജില്ലയില്‍ നടക്കുന്ന കരുതല്‍ ശുചീകരണ പരിപാടികളില്‍ എല്ലാ തദ്ദേശസ്ഥാപനങ്ങളിലേയും ജന പ്രതിനിധികള്‍ നേരിട്ട് പങ്കാളികളാകണമെന്ന് ജില്ലാ ആസൂത്രണ സമിതി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ആവശ്യപ്പെട്ടു. മഴക്കാലപൂര്‍വ്വ ശുചീകരണം, കോവിഡ് പ്രതിരോധം, പ്രകൃതിക്ഷോഭം നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ എന്നിവ വിലയിരുത്താന്‍ ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇക്കാര്യം ആവശ്യപ്പെട്ടത്. ജൂണ്‍ നാലിന് തൊഴിലിടങ്ങളിലെ ശുചീകരണവും, അഞ്ചിന് പൊതുസ്ഥലങ്ങളിലെ ശുചീകരണവും ആറിന് വീടുകളിലെ ശുചീകരണവുമാണ് നടത്തേണ്ടത്. നിലവില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ച ജില്ല എന്ന നിലയില്‍ ഡാമുകളിലും നദികളിലും ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍…

Read More