മഴ തുടരുന്ന പശ്ചാത്തലത്തില്‍ എലിപ്പനി സാധ്യത കണക്കിലെടുത്ത് എല്ലാവരും ഡോക്സിസൈക്ലിന്‍ ഗുളിക നിര്‍ബന്ധമായും കഴിക്കമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഡോക്സിസൈക്ലിന്‍ ആവശ്യത്തിന് സ്റ്റോക്കുണ്ട്. ക്യാമ്പില്‍ താമസിക്കുന്നവര്‍, ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിങ്ങനെ എല്ലാവരും ഡോക്സിസൈക്ലിന്‍ കഴിക്കുന്ന കാര്യത്തില്‍ വിമുഖത കാണിക്കരുത്. ജില്ലയിലെ മഴയില്‍ ഒറ്റപ്പെട്ട കോളനികളില്‍ പൊലീസിന്റേയും ഫയര്‍ഫോഴ്സിന്റേയും ദുരന്തനിവാരണ വിഭാഗത്തിന്റെയും സഹായത്തോടെ ഭക്ഷ്യവസ്തുക്കള്‍ എത്തിക്കും. ജില്ലയില്‍ നിലവില്‍ നാല്‍പ്പത്തി മൂന്ന് ക്യാമ്പുകളാണുള്ളത്. ജില്ലയിലെ മൂന്ന് നദികളിലും ജലനിരപ്പുയരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ക്യാമ്പുകള്‍ തുറക്കും. എല്ലാ മുന്നൊരുക്കങ്ങളും സജ്ജമാണ്. ക്യാമ്പുകളിലെ ഭക്ഷണം, വെള്ളം, വൈദ്യുതി എന്നിവ ഉറപ്പാക്കാന്‍ ക്യാമ്പ് ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ക്യാമ്പുകളിലെ പനി ലക്ഷണമുള്ളവര്‍ മറ്റുള്ളവരുമായി ഇടപെടരുത്. ശബരിമല നിറപുത്തരി മഹോത്സവം കഴിഞ്ഞ് നട അടച്ചു. തീര്‍ത്ഥാടകര്‍ സുരക്ഷിതമായി ദര്‍ശനം നടത്തിയെന്നത്…
Read More