എന്റെ കേരളം പ്രദര്‍ശന വിപണന മേള( 16/05/2023)

പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം മേളയില്‍ (മേയ് 17) രാവിലെ ഒന്‍പതിന് സഹകരണ വകുപ്പിന്റെ സെമിനാര്‍ – രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച – അടിസ്ഥാന സൗകര്യ, ഉല്‍പാദന മേഖലകളില്‍ സഹകരണ പ്രസ്ഥാനത്തിന്റെ ഇടപെടല്‍. രാവിലെ 10.30ന് ആരോഗ്യവകുപ്പിന്റെ(ഹോമിയോ) സെമിനാര്‍ – പൊതുജനാരോഗ്യം പുതുവഴികള്‍. രാവിലെ 11.30ന് സാമൂഹിക നീതി വകുപ്പിന്റെ സെമിനാര്‍ – ഭിന്നശേഷിയുള്ളവരുടെ അവകാശനിയമം. ഉച്ചകഴിഞ്ഞ് രണ്ടിന് സാമൂഹികനീതി വകുപ്പിന്റെ കലാ-സാംസ്‌കാരിക പരിപാടികള്‍. ഉച്ചകഴിഞ്ഞ് മൂന്നിന് പൊലി പത്തനംതിട്ടയുടെ പാട്ടഴക്. രാത്രി ഏഴിന് താമരശേരി ചുരം മ്യൂസിക് ബാന്‍ഡ്.   യുവാക്കളിലെ ജീവിതശൈലി രോഗങ്ങളുംപ്രതിവിധിയും സെമിനാര്‍ ശ്രദ്ധേയമായി എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ യുവാക്കളിലെ ജീവിതശൈലി രോഗങ്ങളും പ്രതിവിധിയും എന്ന വിഷയത്തില്‍ ഭാരതീയ ചികിത്സാ വകുപ്പ് നടത്തിയ  സെമിനാര്‍ ശ്രദ്ധേയമായി. നാറാണംമൂഴി ഗവ. ആയുര്‍വേദ ഡിസ്പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍.…

Read More

എന്റെ കേരളം പ്രദര്‍ശന വിപണന മേള മേയ് 12 മുതല്‍ 18 വരെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍

konnivartha.com : സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേള മേയ് 12 മുതല്‍ 18 വരെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടത്തുന്നതിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. പ്രദര്‍ശന വിപണ മേള പൊതുജനങ്ങള്‍ക്ക് ഉപകാര പ്രദമായ രീതിയില്‍ സംഘടിപ്പിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജനപങ്കാളിത്തം ഉറപ്പു വരുത്തുന്നതിനോടൊപ്പം ജനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനും വഴിയൊരുക്കണം. മുന്‍ വര്‍ഷം ജില്ലയില്‍ നടന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേള സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച മേളകളില്‍ ഒന്നായിരുന്നു. വകുപ്പുകള്‍ നടപ്പാക്കിയ മികച്ച വികസന പ്രവര്‍ത്തനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള അവസരമായി കണ്ട് മേളയെ പ്രയോജനപ്പെടുത്തണം. മേള പൊതുജനങ്ങള്‍ക്ക് അനുഭവേദ്യവും ആകര്‍ഷകവുമായ രീതിയില്‍ ക്രമീകരിക്കണം. സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച നൂതന ആശയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്ന…

Read More