എം.പി. വീരേന്ദ്രകുമാറിന് മിലന്‍റെ യാത്രാമൊഴി

ജോയിച്ചന്‍ പുതുക്കുളം മിഷിഗണ്‍: സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ മുന്‍നിര നേതാവും മലയാള സാഹിത്യരംഗത്തെ അതുല്യ പ്രതിഭയുമായ മുന്‍ കേന്ദ്രമന്ത്രി എം. പി. വീരേന്ദ്രകുമാറിന്‍റെ നിര്യാണത്തില്‍ മിഷിഗണ്‍ മലയാളി ലിറ്റററി അസോസിയേഷന്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ഇന്ത്യയുടെ രാഷ്ട്രീയ രംഗത്ത് സോഷ്യലിസ്റ്റ് സമദര്‍ശനത്തിനായി ജീവിതാവസാനം വരെ സന്ധിയില്ലാത്ത നിലപാടുകള്‍ സ്വീകരിച്ച അദ്ദേഹം അനേകം വൈജ്ഞാനിക ഗ്രന്ഥാവലികളുടെ കര്‍ത്താവും, കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ഉള്‍പ്പെടെ അസംഖ്യം അംഗീകാരങ്ങള്‍ നേടിയ പ്രതിഭാ ധനനുമായിരുന്നു. ഭാരതത്തിന്റെ സമ്പന്നവും വൈവിധ്യവുമായ സാംസ്കാരികതയെ അടുത്തറിയുവാന്‍ ഇന്ദ്രപ്രസ്ഥം മുതല്‍ ഹിമാലയ സാനുക്കള്‍ വരെ തീര്‍ഥയാത്ര നടത്തി ഹരിദ്വാറിനേയും ഭതൃഹരിയേയും, കേദാര്‍നാഥിനെയും വരരുചിയേയും ഹൈമവതഭൂവില്‍ എന്ന രചനയിലൂടെ മഹനീയമായി മലയാളികള്‍ക്കായി വരച്ചുകാട്ടിയ വീരേന്ദ്രകുമാര്‍, ആമസോണ്‍ ജീവിതവും, ഡാന്യൂബ് കാഴ്ചകളും നേരിട്ട് അനുഭവിച്ചു പുസ്തകങ്ങളിലൂടെ വായനക്കാര്‍ക്ക് നിറഞ്ഞ അനുഭൂതികള്‍ പകര്‍ന്ന മഹാ പ്രതിഭയായിരുന്നു. അന്‍പതിലേറെ രാജ്യങ്ങള്‍ സഞ്ചരിച്ചു അവിടത്തെ മനുഷ്യരുടെ…

Read More