എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

    konnivartha.com : എം ഡി എം എ യുമായി യുവാവിനെ ഡാൻസാഫ് സംഘവും അടൂർ പോലീസും ചേർന്ന് പിടികൂടി. അടൂർ പെരിങ്ങനാട് മേലൂട് പത്താം മൈൽ കരിംകുറ്റിക്കൽ സ്വരലയയിൽ പ്രസന്നകുമാറിന്റെ മകൻ ഷൈൻ (26) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും അര ഗ്രാമോളം എം ഡി എം എ പിടിച്ചെടുത്തു.സ്വന്തം ഉപയോഗത്തിന് വാങ്ങിക്കൊണ്ടുവരും വഴിയാണ് യുവാവ് പോലീസിന്റെ പിടിയിലായത്. പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തു. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം അന്വേഷണം ഊർജിതമാക്കി. അടൂർ പോലിസ് സബ് ഇൻസ്‌പെക്ടർ മനീഷ്, എസ് സി പി ഓ അനീഷ്, സി പി ഓ സൂരജ് എന്നിവരുടെ സംഘത്തോടൊപ്പം, ഡാൻസാഫ് എസ് ഐ അജി സാമൂവൽ, എ എസ് ഐ അജികുമാർ, സി പി ഓമാരായ മിഥുൻ ജോസ്, ബിനു, ശ്രീരാജ്, അഖിൽ, സുജിത് എന്നിവരും…

Read More