പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷനിലേക്കും പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് കൊമ്പങ്കേരി ഡിവിഷനിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പ് (നവംബര്‍ 9) നടക്കും. രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്. പുളിക്കീഴ് ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ 31024 പുരുഷന്‍മാരും 35509 സ്ത്രീകളും ഉള്‍പ്പെടെ ആകെ 66533 വോട്ടര്‍മാരാണുള്ളത്. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ കൊമ്പങ്കേരി ഡിവിഷനില്‍ 2,614 പുരുഷന്‍മാരും 2,835 സ്ത്രീ വോട്ടര്‍മാരും ഉള്‍പ്പെടെ ആകെ 5449 വോട്ടര്‍മാരുണ്ട്. പുളിക്കീഴ് ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്കും കൊമ്പങ്കേരി ഡിവിഷനിലേക്കും മൂന്നു വീതം സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. പുളിക്കീഴ് ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ സ്ഥാനാര്‍ഥികളുടെ പേര്: ആനി തോമസ്, മായ അനില്‍കുമാര്‍, സന്ധ്യമോള്‍. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ കൊമ്പങ്കേരി ഡിവിഷനിലെ സ്ഥാനാര്‍ഥികളുടെ പേര്: അനീഷ്, വി.റ്റി. പ്രസാദ്, വി.കെ. മധു. പോളിംഗ് ബൂത്തുകളിലേക്കുള്ള തെരഞ്ഞെടുപ്പ് സാമഗ്രികള്‍ തിരുവല്ല കാവുംഭാഗം ദേവസ്വം ബോര്‍ഡ്…
Read More