ഇലന്തൂര്‍ പഞ്ചായത്തിലെ റോഡുകള്‍ നവീകരിച്ചു

ഇലന്തൂര്‍ പഞ്ചായത്തിലെ റോഡുകള്‍ നവീകരിച്ചു (പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാത്യു) ഇലന്തൂര്‍ ഗ്രാമ പഞ്ചായത്തിലെ റോഡുകളുടെ റീടാറിംഗ്, കോണ്‍ക്രീറ്റ്, കലുങ്ക് കെട്ട് തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. ഇലന്തൂര്‍ ചന്ത നവീകരിക്കും. ചന്തയില്‍ കെട്ടിടം പുതുക്കി പണിത ശേഷം കച്ചവടത്തിനായി തുറന്നു നല്‍കും. ഇലന്തൂരിലെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാത്യു സംസാരിക്കുന്നു: ശുചിത്വം പഞ്ചായത്തിന് ഒരു മിനി എംസിഎഫ് ഉണ്ട്. ഇവിടെ നിന്നുമുള്ള മാലിന്യങ്ങള്‍ ശേഖരിക്കുന്ന വലിയ എംസിഎഫിന്റെ വിപുലീകരണം നടത്തും. മാലിന്യ നിക്ഷേപത്തിന് സ്ഥലം ഉണ്ടെങ്കിലും ചില ആളുകള്‍ എംസിഎഫിന്റെ സമീപങ്ങളില്‍ നിക്ഷേപിച്ച് പോകുന്നുണ്ട്. ഇവരില്‍ നിന്ന് പിഴ ഈടക്കും. അതുപോലെ ജൈവ, അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കുന്നതിനുള്ള തുമ്പൂര്‍മുഴി പദ്ധതി വിപുലമാക്കും. കുന്നത്തുചിറ കുളം നവീകരണം പഞ്ചായത്തിലെ ജനങ്ങള്‍ക്ക് ഒഴിവു സമയം വിനിയോഗിക്കാന്‍ കഴിയുന്ന കുന്നത്തുചിറ കുളം നവീകരിക്കുന്നത് പരിഗണനയിലുണ്ട്. കുളത്തിനു…

Read More