വികസന സെമിനാര്‍ നടന്നു ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയുമായി ബന്ധപ്പെട്ട വികസന സെമിനാര്‍ വൈഎംസിഎ ഹാളില്‍ നടന്നു. കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ബോര്‍ഡ് അംഗം അഡ്വ വി.ആര് സുധീഷ് വെണ്‍പാല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ ബി ശശിധരന് പിള്ള അധ്യക്ഷത വഹിച്ചു. വികസന സ്ഥിരം സമിതി അധ്യക്ഷ ആര് ജയശ്രീ കരട് പദ്ധതി രേഖ അവതരിപ്പിച്ചു. ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അമിത രാജേഷ്,വാര്‍ഡ് അംഗങ്ങളായ ത്രേസ്യാമ്മ കുരുവിള,കെ കെ വിജയമ്മ,ജോസഫ് മാത്യു, ബിജി ബെന്നി, സുസ്മിത ബൈജു, ഷേര്‍ലി ജയിംസ്, എം എസ് മോഹന്‍,സെക്രട്ടറി ബിന്നി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
Read More