ഇരട്ട നര ബലി : മുഖ്യ സൂത്രധാരന്‍ ഷാഫിക്ക്‌ രണ്ട്‌ വ്യാജ ഫെയ്‌സ്‌ബുക്ക് കൂടി

  ഇലന്തൂര്‍ ഇരട്ട നര ബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ്‌ ഷാഫി ഉപയോഗിച്ചിരുന്ന രണ്ട്‌ വ്യാജ ഫെയ്‌സ്‌ബുക്ക് പ്രൊഫൈലുകൾകൂടി പൊലീസ്‌ സൈബര്‍ സെല്‍ കണ്ടെത്തി സജ്‌നമോൾ, ശ്രീജ എന്നീ പേരുകളിലുള്ള അക്കൗണ്ടുകളിലെ ചാറ്റ്‌ വിവരങ്ങളും പൊലീസിന്‌ ലഭിച്ചു. രണ്ടാംപ്രതി ഭഗവൽ സിങ്ങുമായി അടുപ്പം സ്ഥാപിക്കാൻ ഷാഫി ഉപയോഗിച്ചത്‌ ശ്രീദേവി എന്ന പേരാണ്‌. ഇതുൾപ്പെടെ നാല്‌ വ്യാജ പ്രൊഫൈലുകൾ ഇയാൾ സൃഷ്‌ടിച്ചിരുന്നു. ഇവയുടെ വിശദാംശങ്ങൾ അറിയാൻ പൊലീസ്‌ ഫെയ്‌സ്‌ബുക് അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. അവശേഷിക്കുന്ന ഒരെണ്ണത്തിന്റെ വിശദാംശങ്ങളും ഉടൻ ലഭിക്കും. ‌ മുഹമ്മദ്‌ ഷാഫി രണ്ട്‌ ഫോണുകൾ ഉപയോഗിച്ചതായി സംശയം. ഇവ ഉപയോഗിച്ച്‌ ഷാഫി കൂടുതൽ വ്യാജ ഫെയ്‌സ്‌ബുക്ക്‌ അക്കൗണ്ടുകൾ ഉണ്ടാക്കി പലരുമായി ചാറ്റ്‌ ചെയ്‌തതായും പൊലീസ്‌ കരുതുന്നു. ഫോണ്‍ ലഭിച്ചാല്‍ ആഭിചാരം നടത്തുവാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന വീഡിയോകളോ ഫോട്ടോകളോ ഈ ഫോണുകളിൽ നിന്നും ലഭിക്കും . ഫോണ്‍ ഇതുവരെ കണ്ടെത്തിയില്ല…

Read More