ഇന്ത്യ ആതിഥേയത്വം വഹിക്കും

  2025 സെപ്റ്റംബർ 15 മുതൽ 19 വരെ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ഇൻ്റർനാഷണൽ ഇലക്ട്രോ ടെക്നിക്കൽ കമ്മീഷൻ്റെ (IEC) 89-ാമത് പൊതുയോഗത്തിന്(GM) ഇന്ത്യ ആതിഥേയത്വം വഹിക്കുമെന്ന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) അറിയിച്ചു.നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള രണ്ടായിരത്തിലധികം വിദഗ്ധർ പങ്കെടുക്കുന്ന ഈ സമ്മേളനത്തിൽ സുസ്ഥിരവും പൂർണ്ണമായും വൈദ്യുതവും ബന്ധിതവുമായ ലോകത്തെ രൂപപ്പെടുത്താൻ സഹായിക്കുന്ന അന്താരാഷ്ട്ര ഇലക്ട്രോ ടെക്നിക്കൽ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യും.1960,1997,2013 എന്നീ വർഷങ്ങൾക്ക് ശേഷം ഇത് നാലാം തവണയാണ് ഇന്ത്യ അഭിമാനകരമായ ഐ.ഇ.സി (IEC) പൊതുയോഗത്തിന് ആതിഥേയത്വം വഹിക്കുന്നത്. കേന്ദ്ര ഉപഭോക്തൃകാര്യ,ഭക്ഷ്യ,പൊതുവിതരണ മന്ത്രിയും നവ,പുനരുപയോഗ ഊർജ്ജ മന്ത്രിയുമായ ശ്രീ പ്രള്‍ഹാദ് ജോഷി യോഗത്തിൻ്റെ ഉദ്ഘാടന ചടങ്ങ് നിർവ്വഹിക്കും.കേന്ദ്ര വാണിജ്യ,വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ഐ.ഇ.സി ജി.എം പ്രദർശനം ഉദ്ഘാടനം ചെയ്യും. ഇലക്ട്രിക് മൊബിലിറ്റി,സ്മാർട്ട് ലൈറ്റിംഗ്,ഇലക്ട്രോണിക്സ്,ഐ.ടി…

Read More