ഇന്ത്യൻ റെയിൽവേ:നാല് മൾട്ടിട്രാക്കിംഗ് പദ്ധതികൾക്ക് അംഗീകാരം

  konnivartha.com: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി ഇന്ന് റെയിൽവേ മന്ത്രാലയത്തിന്റെ 4 (നാല്) പദ്ധതികൾക്ക് അംഗീകാരം നൽകി. ആകെ 11,169 കോടി രൂപ (ഏകദേശം) ചെലവിലാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. ഈ പദ്ധതികളിൽ ഉൾപ്പെടുന്നവ: (1) ഇറ്റാർസി – നാഗ്പൂർ നാലാം ലൈൻ (2) ഔറംഗബാദ് (ഛത്രപതി സംഭാജിനഗർ) – പർഭാനി ഇരട്ടിപ്പിക്കൽ (3) ആലുവാബാരി റോഡ്- ന്യൂ ജൽപായ്ഗുരി 3 ഉം 4 ഉം ലൈൻ (4) ഡംഗോവപോസി- ജരോലി 3 ഉം, 4 ഉം ലൈൻ പാത ഇരട്ടിപ്പിക്കുന്നത് ഗതാഗത ക്ഷമതയെ ഗണ്യമായി വർദ്ധിപ്പിക്കും, ഇത് ഇന്ത്യൻ റെയിൽവേയുടെ പ്രവർത്തനക്ഷമതയും സേവന വിശ്വാസ്യതയും മെച്ചപ്പെടുത്തും. പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ മൾട്ടി-ട്രാക്കിംഗ് നിർദ്ദേശങ്ങൾ. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നവ ഇന്ത്യ എന്ന ദർശനവുമായി…

Read More