ഇന്ത്യയുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തെ നയിക്കുന്നത് ഗ്രാമീണ യുവാക്കള്‍

    konnivartha.com: അമൃതകാലത്തിന്റെ അഭിലാഷങ്ങളെ ഊര്‍ജവും പുതുമയും കൊണ്ട് മുന്നോട്ട് നയിക്കുന്ന, ഇന്ത്യന്‍ ഭാവിയുടെ ദീപശിഖയാണ് ‘ദേശ് കാ യുവ’. രാജ്യം ഒരു ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് വിധേയമാകുമ്പോള്‍, ഈ വിപുലീകരണം വിവിധ മേഖലകളിലെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് മാത്രമല്ല; സാങ്കേതികവിദ്യ വഴി ജനജീവിതം മെച്ചപ്പെടുത്താന്‍ പ്രാപ്തമാക്കുന്ന ലോകം സൃഷ്ടിക്കുന്നതിനു കൂടി വേണ്ടിയാണ്. ഡിജിറ്റലൈസേഷന്റെ ഉയര്‍ച്ച പുതിയ സാധ്യതകള്‍ തുറക്കുകയും ഒരുകാലത്ത് അപ്രാപ്യമായ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ദശലക്ഷക്കണക്കിനുപേരെ പ്രാപ്തരാക്കുകയും ചെയ്തു. സമഗ്ര വാര്‍ഷിക മോഡുലാര്‍ സര്‍വേ (ജൂലൈ 2022 – ജൂണ്‍ 2023) ഈ മാറ്റത്തെ ചിത്രീകരിക്കുകയും, ഗ്രാമീണ യുവാക്കള്‍ പ്രത്യേകിച്ചും, സാങ്കേതികവിദ്യയെ എങ്ങനെ സ്വീകരിക്കുന്നുവെന്നും ഡിജിറ്റല്‍ ഉപകരണങ്ങള്‍ ദൈനംദിന ജീവിതത്തില്‍ സമന്വയിപ്പിക്കുന്നുവെന്നും മേഖലകളിലുടനീളമുള്ള വിടവ് നികത്തുന്നുവെന്നും വെളിപ്പെടുത്തുന്നു. ഗ്രാമീണ ഇന്ത്യയിലെ മൊബൈല്‍ ഉപയോഗം കൂടുതല്‍ യുവജനങ്ങള്‍ സാങ്കേതികവിദ്യ സ്വീകരിക്കുകയും ഡിജിറ്റല്‍ ലോകവുമായി ബന്ധപ്പെടുകയും ചെയ്യുന്നതിനാല്‍ ഗ്രാമീണ ഇന്ത്യ…

Read More