2021-22, 2022-23, 2023-24 വർഷങ്ങളിൽ ദേശീയ ആരോഗ്യ ദൗത്യത്തിനു (NHM) കീഴിലുണ്ടായ പുരോഗതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം വിലയിരുത്തി. മാതൃമരണ നിരക്ക്, ശിശുമരണ നിരക്ക്, 5 വയസ്സിന് താഴെയുള്ള മരണനിരക്ക്, മൊത്തം ഫെർട്ടിലിറ്റി നിരക്ക് എന്നിവയിലെ ത്വരിതഗതിയിലുള്ള കുറവ്, ക്ഷയരോഗം, മലേറിയ, കരിമ്പനി, ഡെങ്കിപ്പനി, ക്ഷയം, കുഷ്ഠം, വൈറൽ ഹെപ്പറ്റൈറ്റിസ് തുടങ്ങിയ വിവിധ രോഗങ്ങൾ പ്രതിരോധിക്കുന്നതിനുള്ള പരിപാടികളിലെ പുരോഗതി, ദേശീയ അരിവാൾ കോശ രോഗ നിർമാർജന ദൗത്യം പോലുള്ള പുതിയ സംരംഭങ്ങൾ എന്നിവ സംബന്ധിച്ച പുരോഗതി എന്നിവയും മന്ത്രിസഭയെ ധരിപ്പിച്ചു. മാനവ വിഭവശേഷി വികസിപ്പിക്കുന്നതിനും നിർണായക ആരോഗ്യ പ്രശ്നങ്ങൾ അഭിസംബോധന ചെയ്യുന്നതിനും ആരോഗ്യ അടിയന്തിര സാഹചര്യങ്ങളോട് സംയോജിത പ്രതികരണം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള അശ്രാന്ത പരിശ്രമങ്ങളിലൂടെ ഇന്ത്യയുടെ പൊതുജനാരോഗ്യ ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിന് ദേശീയ ആരോഗ്യ ദൗത്യം (NHM) ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്. കഴിഞ്ഞ…
Read More