ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ പരിശോധന തുടരുന്നു

  അന്യ സംസ്ഥാനതൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ലേബർ ക്യാമ്പുകളിലും താമസസ്ഥലങ്ങളിലും നിർമ്മാണ സ്ഥലങ്ങളിലും സംസ്ഥാനവ്യാപകമായി തൊഴിൽ വകുപ്പ് നടത്തിവരുന്ന പരിശോധനയുടെ ഭാഗമായി രണ്ടാം ദിവസം 155 ഇടങ്ങൾ പരിശോധിച്ചു. ഇതൊടെ സംസ്ഥാനത്തൊട്ടാകെ 297 കേന്ദ്രങ്ങളിലാണ് ജില്ലാ ലേബർ ഓഫീസർമാരും അതത് അസി ലേബർ ഓഫീസർമാരും ഉൾപ്പെട്ട ടീം പരിശോധന നടത്തിയത്. ഇവിടങ്ങളിലാകെ 8387 അന്യ സംസ്ഥാന തൊഴിലാളികളുള്ളതായും കണ്ടെത്തി. അതിഥി പോർട്ടൽ രജിസ്ട്രേഷന്റെ ആവശ്യകത സംബന്ധിച്ച ബോധവത്കരണ പ്രവർത്തനങ്ങളും രജിസ്ട്രേഷൻ നടപടികളും പരിശോധനയുടെ ഭാഗമാണ്. സംസ്ഥാനത്തെ എല്ലാ ലേബർ ക്യാമ്പുകളും പരിശോധിച്ച് പ്രവർത്തനം തൃപ്തികരവും പരാതിരഹിതവുമാണെന്ന് ഉറപ്പുവരുത്തണമെന്ന തൊഴിൽ മന്ത്രി വി ശിവൻകുട്ടിയുടെ അടിയന്തിര നിർദ്ദേശത്തെ തുടർന്നാണ് പരിശോധന. കരാർ തൊഴിലാളി നിയമം, ഇതരസംസ്ഥാനതൊഴിലാളി നിയമം, ബിൽഡിംഗ് ആന്റ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് ആക്ട് എന്നിവ പ്രകാരം നടത്തിയ പരിശോധനയിൽ ലൈസൻസില്ലാതെയും രജിസ്ട്രേഷനില്ലാതെയുമുള്ള പ്രവർത്തനങ്ങൾ,കൃത്യമായ രജിസ്റ്ററുകൾ സൂക്ഷിക്കാത്ത സാഹചര്യം,…

Read More

ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പിൽ താവളം ഉറപ്പിച്ച മാവോയിസ്റ്റ് നേതാവിനെ പിടികൂടി

  കോഴിക്കോട് പന്തീരാങ്കാവിൽ നിന്ന് മാവോയിസ്റ്റ് നേതാവിനെ പിടികൂടി. ജാർഖണ്ഡ് സ്വദേശി അജയ് ഒരോൺ ആണ് പിടിയിലായത്. ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പിൽ ഒന്നരമാസമായി കഴിയുകയായിരുന്നു. കേരള പോലീസിന്റെ സഹായത്തോടെയാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ പിടികൂടിയത് 2007 ൽ ജാർഖണ്ഡിൽ രൂപീകരിച്ച മാവോയിസ്റ്റ് അനുകൂല സായുധ വിഭാഗമായ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മേഖല കമാണ്ടറാണ് പിടിയിലായ അജയ് ഒരോൺ. ഝാർഖണ്ഡ് പോലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി പിടിയിലാകുന്നത്. കെട്ടിട നിർമ്മാണ തൊഴിലാളിയെന്ന പേരിൽ ഒന്നര മാസമായി ഇതരസംസ്ഥാനക്കാർ താമസിക്കുന്ന ക്യാമ്പിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. 2019ന് ശേഷം നാല് തവണ ഇയാൾ കോഴിക്കോട് എത്തിയിരുന്നു. ആയുധ നിയമപ്രകാരമുള്ള കേസിൽ 11 മാസം ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട് അജയ് ഓരോൺ. അതേസമയം അറസ്റ്റിലായ പ്രതിയെ കേരള – ഝാർഖണ്ഡ് പോലീസ് സംഘവും കേന്ദ്ര…

Read More