ഇക്കോ സെൻസിറ്റിവ് സോൺ: വിവര ശേഖരണത്തിന് തദ്ദേശ സ്ഥാപനങ്ങൾക്കുള്ള  നിർദേശങ്ങൾ പുറപ്പെടുവിച്ചു

സംരക്ഷിത വനങ്ങളുടെ അതിർത്തിയിലെ ഇക്കോ സെൻസിറ്റിവ് സോണുകൾ നിർണയിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇക്കോ സെൻസിറ്റിവ് സോണുകൾ നിശ്ചയിക്കുമ്പോൾ ജനവാസ മേഖലകളെ ഒഴിവാക്കിയുള്ള ഇളവ് ലഭ്യമാക്കുന്നതിനു സമർപ്പിക്കുന്നതിനായി തദ്ദേശവാസികളുടെ ആശങ്ക പരിഹരിച്ച് കുറ്റമറ്റ രീതിയിൽ വിവരശേഖരണം നടപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് സർക്കുലർ പുറപ്പെടുവിച്ചു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ വനപ്രദേശത്തിന്റെ  അതിർത്തിയിൽ നിന്നും ഒരു കിലോമീറ്റർ ദൂരത്തിലുള്ള ഭാഗവും അതിലുള്ള നിർമ്മിതികളും കേരള സർക്കാരിന്റെ വെബ് സൈറ്റിൽ ഇതിനോടകം പ്രസിദ്ധീകരിച്ച ഭൂപടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജനവാസകേന്ദ്രങ്ങളെയും നിർമ്മിതികളെയും ഒഴിവാക്കിക്കൊണ്ട് പൂജ്യം മുതൽ ഒരു കീലോമീറ്റർ പരിധിയിൽ സംരക്ഷിത വനത്തിന് ചുറ്റുമുള്ള ബഫർസോൺ ഭൂപടത്തിന്റെ കരട് (draft map) ഉൾക്കൊള്ളുന്ന റിപ്പോർട്ട് വനം-വന്യജീവി വകുപ്പ് ഇതിനകം തയാറാക്കിയിട്ടുണ്ട്. ഈ കരട് ഭൂപടവും കേരള…

Read More