മരിച്ചതായി രേഖകളിലുള്ള എബി പിഎം-ജെഎവൈ ഗുണഭോക്താക്കൾ, ആശുപത്രികളിൽ ചികിൽസ തേടുന്നതായുള്ള മാധ്യമ റിപ്പോർട്ടുകൾ അവാസ്തവമാണ്

  konnivartha.com: മരിച്ചതായി സ്ഥിരീകരിക്കപ്പെട്ടിട്ടുള്ള എബി പിഎം-ജെഎവൈ ഗുണഭോക്താക്കളുടെ പേരിൽ ചികിത്സകൾ ബുക്ക് ചെയ്തതായി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ (സിഎജി) കണ്ടെത്തിയതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരേ സമയം രണ്ട് ആശുപത്രികളിൽ ഒരേ ഗുണഭോക്താവിന് ചികിത്സ ലഭിച്ചതായും റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. ഈ മാധ്യമ റിപ്പോർട്ടുകൾ പൂർണ്ണമായും തെറ്റായ വിവരങ്ങൾ അടങ്ങിയതും തെറ്റിദ്ധരിപ്പിക്കുന്നതുമാണ് . ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി – ജൻ ആരോഗ്യ യോജന (AB PM-JAY) യുടെ 2018 സെപ്റ്റംബർ മുതൽ 2021 മാർച്ച് വരെയുള്ള കാലയളവിലെ പെർഫോമൻസ് ഓഡിറ്റിന്റെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ റിപ്പോർട്ട്, 2023 ലെ മൺസൂൺ സെഷനിൽ പാർലമെന്റിൽ സമർപ്പിച്ചു. എബി പിഎം-ജെഎവൈ പ്രകാരം, ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്ന തീയതിക്ക് മൂന്ന് ദിവസം മുമ്പായി മുൻകൂർ അംഗീകാരം അഥവാ പ്രീ-ഓതറൈസേഷനുള്ള നടപടികൾ…

Read More