ആറൻമുള ജലോത്സവം ഏറ്റവും മികച്ച രീതിയിൽ നടത്തണം: മന്ത്രി വീണാ ജോർജ്

  രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന ആറൻമുള ജലോത്സവം ഏറ്റവും മികച്ച രീതിയിൽ നടത്തുന്നതിന് വ്യക്തികളും വകുപ്പുകളും പങ്കാളികളാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഉത്രട്ടാതി ജലോത്സവവുമായി ബന്ധപ്പെട്ട് അവസാന വട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് ആറന്മുള പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ ചേർന്ന അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഈ മാസം 11 നാണ് ഉതൃട്ടാതി ജലോത്സവം. രാവിലെ പത്തിന് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ പതാക ഉയർത്തുകയും ഉച്ചയ്ക്ക് ഒരു മണിക്ക് ജലഘോഷയാത്രയ്ക്ക് തുടക്കമാകുമെന്നും മന്ത്രി പറഞ്ഞു. പൊതു ജനങ്ങൾക്കൊപ്പം ഐക്കര ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങൾ ദീപാലങ്കാരം ചെയ്യുവാൻ വേണ്ട നിർദ്ദേശം നൽകാൻ ആറൻമുള പഞ്ചായത്തിനെ ചുമതലപ്പെടുത്തി. വാട്ടർ സ്റ്റേഡിയത്തിലെ മൺപുറ്റുകളും കടവുകളിലെ ചെളിയും മേജർ ഇറിഗേഷൻ വകുപ്പ് കൂടുതൽ ജോലിക്കാരെ നിയോഗിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ നീക്കം ചെയ്യണം. തിരുവല്ല,…

Read More