ആറന്മുള വള്ളസദ്യ 23ന് തുടങ്ങും

  ആറന്മുള വള്ളസദ്യയ്ക്ക് 23ന് തുടക്കം. ഒക്ടോബർ 2 വരെയാണ് വള്ളസദ്യ വഴിപാടുകൾ. ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ച‍ടങ്ങാണ് വള്ളസദ്യ. പ   ള്ളിയോട സേവാസംഘവും തിരുവിതാംകൂർ ദേവസ്വം ബോർഡും ഒരുക്കം തുടങ്ങി.അഭീഷ്ടകാര്യ സിദ്ധിക്കായാണ് ഭക്തർ വള്ളസദ്യ നടത്തുന്നത്. 52 കരകളിൽ നിന്നുളള പള്ളിയോ‍ടങ്ങൾ പല ദിവസങ്ങളിലായി തിരുവാറന്മുളയപ്പനെ കാണാനെത്തും തിരുവോണത്തോണി വരവ് ഓഗസ്റ്റ് 29നും ഉത്തൃട്ടാതി വള്ളംകളി സെപ്റ്റംബർ 2നും നടത്തും.ഉത്തൃട്ടാതി വള്ളംകളി സെപ്റ്റംബർ 2നും നടത്തും. അഷ്ടമിരോഹിണി വള്ളസദ്യ സെപ്റ്റംബർ 6നാണ്.

Read More