ആധുനിക യുദ്ധം സാങ്കേതികവിദ്യാധിഷ്ഠിതമാണെന്നും കഴിഞ്ഞ നാല് ദിവസത്തെ സംഭവങ്ങൾ ഇന്ത്യയുടെ സാങ്കേതിക വൈദഗ്ധ്യം വീണ്ടും തെളിയിച്ചിട്ടുണ്ടെന്നും ശാസ്ത്ര സാങ്കേതികവിദ്യ (സ്വതന്ത്ര ചുമതല), ഭൗമശാസ്ത്രം (സ്വതന്ത്ര ചുമതല), പ്രധാനമന്ത്രിയുടെ ഓഫീസ്, ആണവോർജ വകുപ്പ്, ബഹിരാകാശ വകുപ്പ്, ഉദ്യോഗസ്ഥകാര്യ- പൊതുജന പരാതി പരിഹാരങ്ങളും പെൻഷനും എന്നിവയുടെ സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് അഭിമാനപൂർവം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമാർന്ന നേതൃത്വത്തിൽ, ദേശീയ സുരക്ഷയും അതിജീവനശേഷിയും ഗണ്യമായി വർദ്ധിപ്പിച്ച തദ്ദേശീയ സാങ്കേതികവിദ്യകൾ ഇന്ത്യ വിജയകരമായി വികസിപ്പിക്കുകയും വിന്യസിക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “ഇന്ന് പ്രതിരോധത്തിനായി ഉപയോഗിക്കുന്ന മിക്ക സാങ്കേതികവിദ്യകളും തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ്. ആത്മനിർഭർ ഭാരതിനായുള്ള ആത്മവിശ്വാസം നമ്മിൽ വളർത്തിയത് പ്രധാനമന്ത്രി മോദിയാണ്” – ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. ദേശീയ സാങ്കേതികവിദ്യ ദിനത്തിനു തുടക്കംകുറിച്ച കാര്യം ഓർമ്മിപ്പിച്ച്, അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി വിഭാവനം ചെയ്ത വിജയകരമായ…
Read More