അരുവാപ്പുലം കുളത്ത് മണ്ണില്‍ അജ്ഞാത ജീവി ആടിനെ കടിച്ചു കൊന്നു

അരുവാപ്പുലം കുളത്ത് മണ്ണില്‍ അജ്ഞാത ജീവി ആടിനെ കടിച്ചു കൊന്നു കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി അരുവാപ്പുലത്ത് അജ്ഞാത ജീവി ആടിനെ കടിച്ചു കൊന്ന നിലയിൽ കണ്ടെത്തി .അരുവാപ്പുലം പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ കുളത്ത് മണ്ണില്‍ രത്നഗിരി പുതുപറമ്പില്‍ ഷാജിയുടെ ഒന്നര വയസ്സുള്ള തള്ളയാടിനെയാണ് അജ്ഞാത ജീവി ആക്രമിച്ചു കൊന്നത് . രാവിലെ 10 മണിയോടെ സമീപത്തെ റബര്‍ തോട്ടത്തില്‍ തള്ളയാടിനെയും രണ്ടു കുട്ടി ആടുകളെയും തീറ്റിയ്ക്കായി വിട്ടിരുന്നു .തള്ളയാടിനെ കെട്ടിയാണ് ഇട്ടത് . 11 മണിയോടെ കുട്ടിയാടുകള്‍ വീട്ടില്‍ തിരിച്ചെത്തി . തള്ളയാടിനെ അന്വേഷിച്ചപ്പോള്‍ വയര്‍ പിളര്‍ന്ന നിലയില്‍ കെട്ടുംമൂട്ടില്‍ തന്നെ ചത്ത നിലയില്‍ കണ്ടെത്തി . വന്യ മൃഗ ശല്യം ഏറെ ഉള്ള ഇവിടെ പുലിയോ കടുവയോ ആണ് ആടിനെ കൊന്നതെന്ന് ആദ്യം സംശയം ഉണ്ടായിരുന്നു . വന പാലകര്‍ എത്തി…

Read More