konnivartha.com: പുനലൂരിലെ അരിപ്പ ഭൂപ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്റെ അധ്യക്ഷതയിൽ പി.എസ്. സുപാൽ എംഎൽഎയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. ‘ഭൂരഹിതരില്ലാത്ത പുനലൂർ’ പദ്ധതിയുടെ ഭാഗമായി, അരിപ്പ സമരഭൂമിയിൽ കുടിൽ കെട്ടി താമസിക്കുന്ന അർഹരായവർക്ക് പട്ടയം നൽകുന്നതിനുള്ള നടപടികളുടെ തുടർച്ചയായാണ് മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നത്. യോഗത്തിൽ മന്ത്രി നൽകിയ നിർദേശങ്ങൾ ഭൂസമരവുമായി ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്ത് അവതരിപ്പിക്കും. ധാരണയായാൽ ഒരു മാസത്തിനകം നടപടികൾ പൂർത്തിയാക്കാനാണ് തീരുമാനം. അരിപ്പയിലെ ഭൂപ്രശ്നം പരിഹരിക്കാൻ പട്ടയ മിഷൻ വഴി നേരത്തെ നടപടികൾ ആരംഭിച്ചിരുന്നു. പുനലൂർ താലൂക്കിലെ തിങ്കൾക്കരിക്കം വില്ലേജിൽ 94 ഏക്കർ സർക്കാർ പുറമ്പോക്ക് ഭൂമി, കുത്തകപ്പാട്ട വ്യവസ്ഥ ലംഘിച്ച് കൈവശം വച്ചിരുന്ന തങ്ങൾ കുഞ്ഞ് മുസലിയാരുടെ അവകാശികളിൽനിന്ന് 1997-ൽ സർക്കാർ തിരിച്ചെടുത്തിരുന്നു. ഇതിൽ 21.54 ഏക്കർ ഭൂമി ചെങ്ങറ…
Read More