അയ്യപ്പ മഹാ സത്രം മുബൈയിലും നടത്തും: സനാതന ധർമ്മ സഭ

  konnivartha.com /റാന്നി: റാന്നിയിൽ നടക്കുന്ന അഖില ഭാരതീയ ശ്രീമത് അയ്യപ്പ മഹാ സത്രം മുംബൈയിലും സംഘടിപ്പിക്കുമെന്ന് സനാതന ധർമ സഭ അധ്യക്ഷൻ കെ ബി ഉത്തം കുമാർ നായർ.   സത്രത്തിന്റെ പുരോഗതിയും നടത്തിപ്പും വിലയിരുത്താൻ എത്തിയതായിരുന്നു അദ്ദേഹം. കേരളത്തിന് വെളിയിലും റാന്നിയിൽ നടക്കുന്ന മഹാ സത്രത്തിന്റെ ഖ്യാതി പരന്നിട്ടുണ്ട്. സനാധന ധർമ സഭ അയ്യപ്പ മഹാ സത്രത്തെ ശ്രദ്ധയോടെ വീക്ഷിക്കുന്നു. കേരളത്തിൽ മാത്രമല്ല അയ്യപ്പ ധർമം ലോകം മുഴുവൻ പ്രചരിപ്പിക്കണം. അയ്യപ്പ ക്ഷേത്രങ്ങൾ ലോകം മുഴുവൻ ഉയരണമെന്നും അദ്ദേഹം പറഞ്ഞു. സനാധന ധർമ സഭയുടെ നേതൃത്വത്തിൽ മുംബൈയിൽ നിന്ന് സത്ര വേദിയിലേക്ക് ഭക്തർ എത്തും. സത്ര വേദിയിൽ പ്രതിഷ്ഠിക്കേണ്ട അയ്യപ്പ വിഹ്രഹവും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര ഇന്നലെ തൃപ്രയാർ ശ്രീരാമക്ഷത്രത്തിൽ നിന്നാരംഭിച്ച് ആല ശ്രീ നാരായണ ധർമ പ്രകാശിനി യോഗം വക ക്ഷേത്രം, കൊടുങ്ങല്ലൂർ…

Read More