അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവം കൊലപാതകം; 11 വർഷം മുമ്പ് കടലിൽ തള്ളിയിട്ട് കൊന്നെന്ന് കാമുകൻ

  അമ്മയെയും കുഞ്ഞിനെയും 11 വർഷം മുമ്പ് കാണാതായ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. തിരുവനന്തപുരം ഊരൂട്ടമ്പലം സ്വദേശിനി വിദ്യയെയും മകളെയുമാണ് കാമുകൻ മാഹിൻകണ്ണ് കടലിൽ തള്ളിയിട്ട് കൊന്നത്. താനാണ് വിദ്യയെയും ഗൌരിയെയും കൊന്നതെന്ന് കാമുകൻ പൊലീസിനോട് സമ്മതിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മാഹിൻകണ്ണിനെയും ഭാര്യയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. 2011 ഓഗസ്റ്റ് 18 മുതലാണ് വിദ്യയെയും കുഞ്ഞിനെയും കാണാതായത്. സംഭവത്തിൽ ലോക്കൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും കാര്യമായ തെളിവൊന്നും ലഭിച്ചിരുന്നില്ല. എന്നാൽ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരട്ടക്കൊലപാതകം തെളിഞ്ഞത്. കാണാതായ ദിവസം തന്നെയാണ് മാഹിൻകണ്ണ് വിദ്യയെയും മകളെയും കൊന്നത്. കൊലപാതകവിവരം മാഹിൻകണ്ണിന്‍റെ ഭാര്യ റൂഖിയയ്ക്ക് അറിയാമായിരുന്നുവെന്നും പൊലീസ് പറയുന്നു. കൂലിപ്പണിക്കാരനായ ജയചന്ദ്രന്‍റെയും രാധയുടെയും മൂത്ത മകളായിരുന്നു വിദ്യ. പൂവാർ സ്വദേശിയായ മാഹിൻകണ്ണുമായി വിദ്യ പ്രണയത്തിലായിരുന്നു. മറ്റൊരു ഭാര്യയും മക്കളും ഉള്ള വിവരം മറച്ചുവെച്ച്, മനു എന്ന പേരിലാണ്…

Read More