ജോയി കുറ്റിയാനി konnivartha.com/മയാമി: അമേരിക്കന്‍ ആത്മീയ-മത-സാംസ്‌കാരിക ഭൂപടത്തില്‍ മലയാളികളുടെ ആത്മീയ യാത്രയ്ക്ക് മറ്റൊരു മഹത്തായ അദ്ധ്യായം കൂടി എഴുതിച്ചേര്‍ക്കുന്നു. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലായി അഞ്ഞൂറോളം മലയാളി കത്തോലിക്ക വൈദികര്‍ ആത്മീയ, ദേവാലയ ശുശ്രൂഷകളിലും, വിവിധ സേവന, വിദ്യാഭ്യാസ ജീവകാരുണ്യ തൊഴില്‍ മേഖലകളിലുമായി അമേരിക്കന്‍ ജനതകള്‍ക്കായി അമേരിക്കന്‍ രൂപതകളിലും, സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ ഒരുവര്‍ഷം നീളുന്ന സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഏറ്റവും ശ്രദ്ധേയമായ ഒരു ഒത്തുചേരലാണ് ”കേയ്‌നോനിയ” എന്നു പേരു നല്‍കിയിരിക്കുന്ന ഈ മഹാ വൈദിക സമ്മേളനം. പങ്കാളിത്വം, സഹവര്‍ത്തിത്വം, ആത്മീയ ഐക്യം എന്ന അര്‍ത്ഥം വരുന്ന ഈ ഗ്രീക്ക് വാക്ക് ഇന്ന് ക്രൈസ്തവ സഭയുടെ ആത്മീയ സുവിശേഷവല്‍ക്കരണ പങ്കാളിത്വവും സഹവര്‍ത്വത്തെയും ഐക്യത്തെയും പ്രതിഫലിപ്പിക്കുന്നതു കൊണ്ടാണ് അമേരിക്കന്‍ മണ്ണില്‍ സേവനം ചെയ്യുന്ന മലയാളി…
Read More