അഭിഭാഷകരുടെ പാനലിലേക്ക്  കെ-റെറ അപേക്ഷ ക്ഷണിക്കുന്നു

konnivartha.com/തിരുവനന്തപുരം: കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) ബഹു. ഹൈക്കോടതിയിലും കേരള റിയല്‍ എസ്റ്റേറ്റ് അപ്പലേറ്റ് ട്രൈബ്യൂണലിലും അതോറിറ്റിയെ പ്രതിനിധീകരിക്കുന്നതിന് യോഗ്യതയും പരിചയസമ്പത്തുമുള്ള അഭിഭാഷകരില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിക്കുന്നു. റിയല്‍ എസ്റ്റേറ്റ് (റെഗുലേഷന്‍ ആന്‍ഡ് ഡവലപ്‌മെന്റ്) ആക്ട്, 2016, അതുമായി ബന്ധപ്പെട്ട മറ്റ് നിയമങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയുള്ള കേസുകള്‍ കൈകാര്യം ചെയ്യാനും നിയമോപദേശം നല്‍കാനും അഭിഭാഷകര്‍ ഉള്‍പെടുന്ന പാനല്‍ രൂപീകരിക്കുക എന്നതാണ് ഉദ്ദേശ്യം. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള നിയമ ബിരുദം, കുറഞ്ഞത് 20 വര്‍ഷത്തെ പരിചയം എന്നിവയാണ് യോഗ്യത. കേരള ബാര്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.  റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി, ട്രൈബ്യൂണലുകള്‍, ഹൈക്കോടതി എന്നിവയിലുളള പരിചയത്തിന് മുന്‍ഗണന. റിയല്‍ എസ്റ്റേറ്റ് (റെഗുലേഷന്‍ ആന്‍ഡ് ഡവലപ്‌മെന്റ്) ആക്ട് 2016, സിവില്‍ പ്രൊസീജര്‍ നിയമം എന്നിവയില്‍ അറിവുണ്ടായിരിക്കണം. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള പ്രാവീണ്യം നിര്‍ബന്ധം. യോഗ്യരായവര്‍ ഫോട്ടോയോടുകൂടിയ സി.…

Read More