പത്തനംതിട്ട : സുഹൃത്തിന് വായ്പ്പ ശരിയാക്കിക്കൊടുക്കാത്തതിന്റെ കാരണം ചോദിച്ചുകൊണ്ട് പഞ്ചായത്ത് അംഗവുമായി വാക്കേറ്റമുണ്ടായത് അന്വേഷിക്കാനെത്തിയ പോലീസിന് നേരേ കയ്യേറ്റവും ആക്രമണവും, രണ്ട് യുവാക്കൾ അറസ്റ്റിൽ. കലഞ്ഞൂർ കുടുത്ത അമ്പലത്തിനു സമീപം ഞായർ വൈകിട്ട് 4 മണിക്കാണ് സംഭവം. കലഞ്ഞൂർ പഞ്ചായത്ത് പതിനാറാം വാർഡ് അംഗം രമ സുരേഷിന് നേരേ തട്ടിക്കയറുകയും, പോലീസിനെ ആക്രമിക്കുകയും ചെയ്ത കലഞ്ഞൂർ സന്തോഷ് ഭവൻ വീട്ടിൽ ദിലീപിന്റെ മകൻ അർജുൻ(19), കലഞ്ഞൂർ മൂലശ്ശേരിൽ രാജന്റെ മകൻ അപ്പു എന്ന് വിളിക്കുന്ന ആകാശ് (19) എന്നിവരെയാണ് കൂടൽ പോലീസ് പിടികൂടിയത്. പഞ്ചായത്ത് അംഗം കുടുംബശ്രീ മീറ്റിങ്ങിനു എത്തിയപ്പോഴാണ് യുവാക്കൾ വാക്കുതർക്കത്തിൽ ഏർപ്പെട്ടത്. സുഹൃത്ത് അർജുന് ലോൺ തരപ്പെടുത്തി കൊടുക്കാത്തത് എന്താണെന്ന് ചോദിച്ചുകൊണ്ടാണ് ആകാശ് തട്ടിക്കയറിയത്. ഉടനെ വിവരം മെമ്പർ പോലീസ് സ്റ്റേഷനിൽ അറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് പാർട്ടിയുമായി യുവാക്കൾ തർക്കമുണ്ടാകുകയും, തുടർന്ന്…
Read More