അന്വേഷണ കമ്മീഷനുകള്‍ക്കും(കമ്മറ്റികള്‍ക്കും ) ശുപാര്‍ശ സ്വഭാവം മാത്രം :നടപടി എടുക്കേണ്ടത് സര്‍ക്കാര്‍ ജയന്‍ കോന്നി ( കോളമിസ്റ്റ് ) konnivartha.com: കേരള സര്‍ക്കാരില്‍ തന്നെ നിരവധി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ഉണ്ട് . വിവിധ വിഷയങ്ങളില്‍ അതാതു കാലത്തെ സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മീഷനുകള്‍(കമ്മറ്റികള്‍ക്കും ) കണ്ടെത്തിയ വിവരങ്ങള്‍ ഉള്‍ക്കൊണ്ട കെട്ടു കണക്കിന് ഫയലുകള്‍ സര്‍ക്കാര്‍ സേഫ് റൂമില്‍ ഉണ്ട് . ഇവയൊക്കെ പൊടി തട്ടി എടുത്താല്‍ ഞെട്ടിക്കുന്ന പല വിവരം ഉണ്ട് . അന്വേഷണ കമ്മീഷനുകള്‍ക്ക്(കമ്മറ്റികള്‍ക്കും ) ശുപാര്‍ശ സ്വഭാവം മാത്രം ആണ് ഉള്ളത് . നടപടികള്‍ എടുക്കാന്‍ ഇത്തരം കമ്മീഷനുകള്‍ക്ക് സാധിക്കില്ല .നടപടി വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് സര്‍ക്കാരിന്‍റെ മനോഭാവം അനുസരിച്ചാണ് . പൊതുജനതാത്പര്യത്തെ മുൻനിർത്തി പൊതുപ്രാധാന്യമുള്ള വിഷയങ്ങളെ സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് ഇന്ത്യയിലെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിയമാനുസൃതം നിയമിക്കുന്ന കമ്മീഷനുകളാണ് അന്വേഷണക്കമ്മീഷനുകൾ.…
Read More