konnivartha.com : അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജിയോളജിസ്റ്റ് ദമ്പതികള്‍ക്ക് സസ്പെന്‍ഷന്‍. മൈനിങ് ആന്‍ഡ് ജിയോളജി മിനറല്‍ സ്ക്വാഡിലെ ജിയോളജിസ്റ്റായ എസ്.ശ്രീജിത്ത്, ഇയാളുടെ ഭാര്യ ഗീത എസ്.ആര്‍ (ജിയോളജിസ്റ്റ്, മൈനിങ് ആന്‍ഡ് ജിയോളജി ഡയറക്ടറേറ്റ്) എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. അഞ്ചു വർഷത്തിനിടെ മാത്രം ഇവർ അധികം സമ്പാദിച്ചത് 1കോടി 32 ലക്ഷം രൂപയെന്നു വിജിലൻസ് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിരുന്നു. 2014 മെയ് 1 മുതല്‍ 2019 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ ഇരുവരും അനധികൃതമായി പണം സമ്പാദിച്ചത്. അന്വേഷണം പൂര്‍ത്തിയാകും വരെ ഇരുവരെയും സര്‍വീസില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന വിജിലന്‍സ് ഡയറക്ടറുടെ ശുപാര്‍ശയെ തുടര്‍ന്നാണ് നടപടി. അനധികൃത പാറമടകളുടെ പ്രവര്‍ത്തനം മൂലം കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങള്‍ നേരിടുന്നുന്നുവെന്ന ആരോപണം നിലനില്‍കുന്ന പത്തനംതിട്ട ജില്ലയിലാണ് ഈ കാലയളവില്‍ എസ്.ശ്രീജിത്ത് ജോലി ചെയ്തിരുന്നത്. 2002ൽ സർവീസിൽ…
Read More