konnivartha.com: സംസ്ഥാന വഖഫ് ബോർഡിന്റെ 15 മത് ചെയർമാനായി അഡ്വ.എം.കെ സക്കീറിനെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു. വെള്ളിയാഴ്ച തിരുവനന്തപുരത്ത് നടന്ന വഖഫ് ബോർഡ് അംഗങ്ങളുടെ യോഗത്തിൽ 10 അംഗങ്ങളും ഐക്യകണ്ഠേനയാണ് സക്കീറിനെ തെരഞ്ഞെടുത്തതെന്ന് സംസ്ഥാന വഖഫ് മന്ത്രി വി അബ്ദുൽ റഹ്മാൻ അറിയിച്ചു. കേരള പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻ എന്ന നിലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച സക്കീറിന്റെ നേതൃത്വത്തിൽ ബോർഡ് നല്ല പ്രവർത്തനം നടത്തുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. വഖഫ് ബോർഡിന്റെ സ്വത്തുക്കളുമായി ബന്ധപ്പെട്ട കേസുകളും തർക്കങ്ങളും പരാതി പരിഹാരവും മറ്റും വേഗത്തിലാക്കാൻ പുതിയ ചെയർമാന് കഴിയും. അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കൾ തിരിച്ചുപിടിക്കൽ സമയം ആവശ്യമുള്ള പ്രക്രിയയാണെന്നും അത് പുതിയ ചെയർമാനു കീഴിൽ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. വഖഫ് ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങളെ ഏതുവിധേനയും രജിസ്റ്റർ ചെയ്യിപ്പിക്കേണ്ടതുണ്ടെന്ന് നിയുക്ത ചെയർമാൻ ചൂണ്ടിക്കാട്ടി. വഖഫ്…
Read More