അടിയന്തര ആരോഗ്യ പ്രതികരണ ശൃംഖലകൾ ശക്തിപ്പെടുത്താൻ കേന്ദ്ര നിർദേശം

konnivartha.com: രാജ്യത്തെ അടിയന്തര ആരോഗ്യ സംവിധാനങ്ങളുടെ തയ്യാറെടുപ്പ് അവലോകനം ചെയ്യുന്നതിനായി ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ഉന്നതതല യോഗത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രി ശ്രീ ജെ പി നദ്ദ അധ്യക്ഷത വഹിച്ചു. അടിയന്തര കേസുകൾ കൈകാര്യം ചെയ്യുന്നതിനായുള്ള ആരോഗ്യ സംവിധാനങ്ങളുടെ തയ്യാറെടുപ്പിന്റെ നിലവിലെ സ്ഥിതി യോഗത്തിൽ അവതരിപ്പിച്ചു. ആംബുലൻസുകളുടെ വിന്യാസം; ഉപകരണങ്ങൾ, മരുന്നുകൾ, രക്തം, മറ്റു മെഡിക്കൽ ഉപഭോഗവസ്തുക്കൾ എന്നിവയുടെ വിതരണവും ലഭ്യതയും ഉറപ്പാക്കൽ; ആശുപത്രികളിലെ കിടക്കകൾ, ഐസിയു, എച്ച്ഡിയു എന്നിവയുടെ ലഭ്യത ; ഭീഷ്മ് ക്യൂബുകൾ, നൂതന മൊബൈൽ ട്രോമ കെയർ യൂണിറ്റുകൾ എന്നിവയുടെ വിന്യാസം എന്നിവ സംബന്ധിച്ച് സ്വീകരിച്ച നടപടികളെക്കുറിച്ച് അദ്ദേഹത്തെ അറിയിച്ചു. അവശ്യ മരുന്നുകൾ, മതിയായ അളവിൽ രക്തം, ഓക്സിജൻ, ട്രോമ കെയർ കിറ്റുകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കാൻ ആശുപത്രികൾക്കും മെഡിക്കൽ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ന്യൂഡൽഹിയിലെ എയിംസിലും മറ്റ് കേന്ദ്ര…

Read More