അച്ചന്‍കോവില്‍ : കറുപ്പന്‍ തുള്ളല്‍ തുടങ്ങി

  konnivartha.com: അച്ചന്‍കോവില്‍ ക്ഷേത്രത്തില്‍ അയ്യപ്പന്‍ ഗൃഹസ്ഥനായി നിലകൊള്ളുന്നു. ഇടതും വലതുമായി പൂര്‍ണ്ണ, പുഷ്കല എന്നീ പ്രതിഷ്ഠകള്‍. ധനു-1 ന്‌ കൊടിയേറുന്ന ഉത്സവത്തിന്റെ മൂന്നാം ദിനം മുതല്‍ ആരംഭിക്കുന്ന ചടങ്ങാണ്‌ കറുപ്പന്‍ തുള്ളല്‍. ആചാരപ്പെരുമയില്‍ അച്ചന്‍കോവില്‍ ധര്‍മ്മശാസ്താവിന്റെ പരിവാരമൂര്‍ത്തിയായ കറുപ്പസ്വാമിക്ക്‌ പ്രാധാന്യമുണ്ട്‌. ഇവിടെ എത്തുന്നവര്‍ അഭീഷ്ടസിദ്ധിക്ക്‌ കറുപ്പനൂട്ട്‌ നടത്തിയാണ്‌ മടങ്ങുക. കറുപ്പന്‍ കോവിലിലെ കാര്‍മ്മികസ്ഥാനം കറുപ്പന്‍ പൂജാരിക്കാണ്‌. വെള്ളാള സമുദായത്തില്‍പ്പെട്ട താഴത്തേതില്‍ കുടുംബത്തിനാണ്‌ പൂജാരിസ്ഥാനം. ഉത്സവത്തിന്‌ ചപ്രം എഴുന്നള്ളിപ്പിനും, രഥോത്സവത്തിന്‌ അകമ്പടി സേവിക്കാനും കറുപ്പുസ്വാമിയുണ്ടാകും. പരമശിവന്‍, മഹിഷീനിഗ്രഹത്തിന്‌ നിയുക്തനായ മണികണ്ഠനെ സഹായിക്കാന്‍ മൂര്‍ച്ചയുള്ള ‘കുശ’ എന്ന പല്ല്‌ ഉപയോഗിച്ച്‌ സിദ്ധികര്‍മ്മത്തിലൂടെ സൃഷ്ടിച്ച ശക്തിമാനായ ഭൂതഗണമാണ്‌ കറുപ്പ സ്വാമി. ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ കാലുറകളണിഞ്ഞ്‌, കച്ചമണികള്‍ കെട്ടി, ശിരസില്‍ അലങ്കാരവസ്ത്രം ചുറ്റി, വലങ്കയ്യില്‍ വേലും ഇടങ്കയ്യില്‍ ഭസ്മക്കൊപ്പരയും വഹിച്ച്‌ പ്രത്യേക ഭാവാദികളോടെ കറുപ്പ സ്വാമി രംഗത്തെത്തുമ്പോള്‍ സ്ത്രീജനങ്ങള്‍ വായ്ക്കുരവയുടെ…

Read More